ചട്ടഞ്ചാല്‍ : റിപ്പബ്ലിക് ദിനത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ചട്ടഞ്ചാല്‍ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ ബാല ഇന്ത്യ തീര്‍ത്തു. മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഓര്‍ഫനേജ് മദ്രസയില്‍ നടന്ന പരിപാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റിപ്പബ്ലിക് പരിപാടി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.ഹനീഫ് ദാരിമി ആറങ്ങാടി അധ്യക്ഷത വഹിച്ചു.സിറാജ് ഹുദവി ബെദിമല ക്ലാസ്സെടുത്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, നിസാര്‍ ഫൈസി, ഹാഫിള് ഇബ്രാഹിം ഖലീല്‍ അന്നടുക്ക, മുഹമ്മദ് റഫീഖ് ഫൈസി, താജുദ്ദീന്‍ അസ്ഹരി, അബ്ദുല്ല ദാരിമി, സുബൈര്‍ വാഫി, മുഹമ്മദ് റിയാസ് മൗലവി, സിറാജുദ്ദീന്‍ മൗലവി ചെറുവത്തൂര്‍, മുഹമ്മദ് അനസ് മൗലവി, അബ്ദുല്‍ റഹ്മാന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
- MIC Chattanchal Kasaragod