മട്ടാഞ്ചേരി : മഹത്തായ പാരമ്പര്യമുള്ള ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയില്‍ ഏകത നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും എസ് കെ എസ് എസ് എഫ് രാജ്യത്തിനകത്തും പുറത്തും വര്‍ഷങ്ങളായി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യജാലികക്കുള്ള പ്രാധാന്യം പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്നും ഏറെ പ്രതീക്ഷയോടെയാണ് ജനുവരി 26ന്റെ സായാഹ്നത്തില്‍ ഇന്ത്യ ഇതിനെ എതിരേല്ക്കുന്നതെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റി മട്ടാഞ്ചേരിയില്‍ സംഘടിപ്പിച്ച മനുഷ്യജാലിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. വര്‍ഗ്ഗീയ ഭീകരവാദി പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ സാമ്രാജ്യത്വ വിധ്വംസക ചിന്തകളെയും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്ത് രാജ്യത്തിന് കാവല്‍ നല്കാന് എസ് കെ എസ് എസ് എഫിന്റെ പ്രവര്‍ത്തകര്‍ സജ്ജരാണെന്നും തങ്ങള്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാരണഘടനയിലധിഷ്ഠിതമായ മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയും മനുഷ്യര്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ പണിയാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ശക്തമായ താക്കീതാണ് മനുഷ്യജാലിക നല്‍കുന്നതെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. സ്വാഗതസംഘം ചെയര്മാന് പി.എസ്. ശറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശഫീഖ് തങ്ങള്‍ മനുഷ്യജാലിക പ്രതിജ്ഞ ചെല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി മമ്മുട്ടി മാസ്റ്റ് വയനാട് മുഖ്യപ്രഭാഷണം നടത്തി.
കൊച്ചി കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അശ്റഫ്, സി.ടി.ടി.യു വൈസ് പ്രസിഡന്റ് പി.എസ്. ആഷിഖ്, മുഹമ്മദ് ദാരിമി, എം.എം. അബൂബക്കര്‍ ഫൈസി, എന്‍.കെ. മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് ദാരിമി, കെ.എം. ബശീര്‍ ഫൈസി, ഷമീര്‍ ഫൈസി, എ.എം. പരീത്, പി.എ. പരീത്കുഞ്ഞ്, സിയാദ് ചെമ്പറക്കി, അലി പയിപ്ര, സി.എം. അബ്ദുറഹ്മാന് കുട്ടി, ടി.എ. ബശീര്‍, പി.എസ്. ഹുസൈനാര് മൌലവി, നൌഫല്‍ കുട്ടമശ്ശേരി, ഹുസൈന് ഹാജി, എം.ബി. മുഹമ്മദ്, സഈദ് മുസ്ലിയാര്, മന്‍സൂര്‍ മാസ്റ്റര്‍, ടി.എം. അലി, അബ്ദുസ്സലാം ഹാജി, സെയ്തു ഹാജി, ഫവാസ് തങ്ങള്‍, എന്‍.എച്ച്. അബ്ബാസ്, മുനീര്‍ സി.എ., എം.ബി. ശഹീര്‍, എം.കെ. അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. ഫൈസല്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ടി.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു. നേരത്തെ ചെമ്പിട്ടപള്ളി മഖാം സിയാറത്തിന് ശേഷം ആരംഭിച്ചു ഐതിഹാസികമായി തീര്‍ന്ന ദേശീയോദ്ഗ്രഥന റാലി അക്ഷാര്‍ത്ഥത്തില്‍ മട്ടാഞ്ചേരിയെ അത്ഭുതപ്പെടുത്തി. റാലി ടി.എ. അഹ്മദ് കബീര്‍ എം.എല്‍.എ. ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകരും ജില്ലാ വിഖായ ടീമും ഇസ്ലാമിക കലാരൂപങ്ങളും അണിനിരന്ന റാലി വര്‍ഗ്ഗീയ തീവ്രവാദ സാമ്രാജ്യത്വ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ താക്കീതായി.
- Sirajudheen P S
- Sirajudheen P S