കണ്ണാടി വിഷ്വല്‍ ഇംപാക്ട് ഷോ' എക്‌സിബിഷന്‍ പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം കോഴിക്കോട് ഖാസി നിര്‍വ്വഹിച്ചു

എസ് കെ എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് വെച്ചു നടക്കുന്ന കണ്ണാടി വിഷ്വല്‍ ഇംപാക്ട് ഷോ നഗരിയുടെ പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിക്കുന്നു
കോഴിക്കോട് : അടുത്ത മാസം തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് ഗ്രാന്റ്ഫിനാലെയുടെ ഭാഗമായി കോഴിക്കോട് അരയിടത്തുംപാലം കോണ്‍ഫിഡന്റ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന 'കണ്ണാടി വിഷ്വല്‍ ഇംപാക്ട് ഷോ' എക്‌സിബിഷന്‍ പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ അദ്ധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായ കെ. കെ ഇബ്രാഹിം മുസ്‌ലിയാര്‍, കെ. സി അഹമ്മദ് കുട്ടി മൗലവി, സലാം ഫൈസി മുക്കം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ദുസമദ് ഫൈസി, എന്‍. കെ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്ല ബാഖവി, മുസ്തഫ ദാരിമി അടിവാരം തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ആര്‍. വി. എ സലാം കുറ്റിക്കടവ് സ്വാഗതവും ഫൈസല്‍ ഫൈസി മടവൂര്‍ നന്ദിയും പറഞ്ഞു. 

സൂറത്തു റഹ്മാന്റെ നാല്‍പത് മിനുട്ട് നീണ്ടുനില്‍ക്കുന്ന ദൃശ്യാവിഷ്‌കാരമാണ് പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ മാസം 24 മുതല്‍ 12 ദിവസങ്ങളിലായി നടക്കുന്ന ഷോ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയും മറ്റു ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 9 വരെയുമാണ് നടക്കുന്നത്. 
- SKSSF STATE COMMITTEE