'ഞാന്‍ സ്‌നേഹിക്കുന്ന പ്രവാചകന്‍' അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സമാപിച്ചു

ചെമ്മാട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്റ് ഫിലോസഫി സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സമാപിച്ചു. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പ്രമേയമാക്കിയ 'ഞാന്‍ സ്‌നേഹിക്കുന്ന പ്രവാചകന്‍' (ഐ ലവ് മൈ പ്രൊഫറ്റ്) എന്ന പേരില്‍ നടത്തിയ കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

പ്രവാചക പ്രകീര്‍ത്തനങ്ങളുടെ കേരളീയ മാതൃക, പണ്ഡിതന്മാര്‍ നല്‍കിയ സംഭാവനകള്‍, നബി കീര്‍ത്തനങ്ങളുടെ അധ്യാത്മിക വശം എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന സമാപന സംഗമത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍, സി.ഹംസ സാഹിബ്, അബ്ദുറഹ്മാന്‍ മങ്ങാട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ എന്നിവര്‍ സംസാരിച്ചു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി ഒരുക്കിയ ബുക്ക് പവലിയന്റെയും മിനി തിയേറ്ററിന്റേയും ഉദ്ഘാടനം യൂണിവേഴ്‌സിറ്റി പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി നിര്‍വഹിച്ചു. വിവിധ മീലാദാഘോഷങ്ങള്‍ കോര്‍ത്തിണക്കിയ ഡോക്യുമെന്ററി അവതരണം ശരീഫ് ഹുദവി ചെമ്മാട് നിര്‍വ്വഹിച്ചു. ഇതേ വേദിയില്‍ നടന്ന ഇശ്‌ഖേ റസൂല്‍ സദസിന് നജ്മലും സംഘവും നേതൃത്വം നല്‍കി. വ്യത്യസ്ത സെഷനുകളിലായി ആകിഫ് കലാനിസി തുര്‍ക്കി, ജുനൈദ് ആലം നേപ്പാള്‍, മുനീര്‍ മുഹമ്മദ് മലേഷ്യ, ജഅ്ഫര്‍ ഹുദവി കുളത്തൂര്‍, ഡോ. സൈദാലി ഫൈസി, ഡോ. സഈദ് ഹുദവി നാദാപുരം, രജിസ്ട്രാര്‍ ജാബിര്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു. സമാപന സംഗമത്തില്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് സുഹൈല്‍ ഹുദവി ചെമ്പുലങ്ങാട് നന്ദി പ്രകാശിപ്പിച്ചു.
- AqeedaOnline I Love My Prophet