വിദ്യാര്‍ത്ഥികള്‍ സമയത്തിന്റെ പ്രധാന്യം തിരിച്ചറിയണം : ഡോ. കെ.എ നവാസ്

തളങ്കര : വിദ്യാര്‍ത്ഥി സമൂഹം സമയത്തിന്റെ വിലയും മൂല്യവും തിരിച്ചറിയണമെന്നും അതുവഴി അവരുടെ ഭാവി ശോഭനമാക്കാനും ജീവിത വിജയം കരസ്ഥമാക്കാനും സാധിക്കുമെന്ന് ഡോ. കെ.എ നവാസ് പ്രസ്താവിച്ചു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാ മത്സര പരിപാടി കാലിബര്‍ ക്ലാഷ് '15 ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യാഴായ്ച്ച ഉച്ചക്ക് 2 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇതോടെ അഞ്ച് ദിവസങ്ങളിലായി മുന്നോറോളം വിദ്യാര്‍ത്ഥികള്‍ മാറ്റൊരുക്കുന്ന 152 മത്സരയിനങ്ങളടങ്ങിയ കാലിബര്‍ ക്ലാഷ് '15 കലാ പോരാട്ടങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്നു. 
അക്കാദമി പ്രിന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ഖത്തിബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവളളി അനുഗ്രഹ പ്രഭാഷണവും പ്രോഗ്രാം കണ്‍വീനര്‍ നൗഫല്‍ ഹുദവി മല്ലം കലാ മത്സര വിശദീകരണവും നടത്തി. അക്കാദമി കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട് ബാഡ്ജ് വിതരണം നടത്തി. കുഞ്ഞഹമ്മദ് മാഷ് , യൂനുസലി ഹുദവി ചോക്കോട്,സമദ് ഹുദവി തറയിട്ടാല്‍, അബ്ദുല്ല കുട്ടി സാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
- malikdeenarislamic academy