വാഴക്കാട് : പ്രഗത്ഭ പണ്ഡിതനും സമസ്ത രൂപീകരണം മുതല്‍ മരണം വരെ സമസ്തയുടെ മുശാവറ മെമ്പറും ദീര്‍ഘ കാലം പ്രസിഡണ്ടുമായിരുന്ന റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ ഇരുപത്തിരണ്ടാം ഉറൂസ് മുബാറകിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 14, 16, 21, 22, 23, 24 തിയ്യതികളിലാണ് ഉറൂസ് മുബാറക്.
ജനുവരി 14 നു ബുധന്‍ വൈകുന്നേരം നാല് മണിക്ക് ഇരുപത്തിരണ്ടാം ഉറൂസിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ശരീഅത്ത് കോളേജിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ തറക്കല്ലിടും.
16 വെള്ളി ജുമുഅക്ക് ശേഷം പതാക ഉയര്‍ത്തലും സിയാറത്തും നടക്കും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കണ്ണിയത്ത് അബ്ദുള്ള കുട്ടി മുസ്ലിയാര്‍, വലിയുദ്ധീന്‍ ഫൈസി, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ജിഫ്രി, കണ്ണിയത്ത് അബ്ദുറഹീം മുസ്‌ലിയാര്‍, വികെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഷമീര്‍ ഫൈസി ചുങ്കത്തറ, ദാവൂദ് ബാഖവി, ശുജാഹത് ഹൈദര്‍ നദ്‍വി, മുനീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
21 ന് ബുധന്‍ രാവിലെ ആറുമണിക്ക് ഓത്തിടല്‍ കര്‍മ്മത്തിന് അലി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഹാഫിള് ഉമര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് മുഹമ്മദ് മുസ്‌ലിയാര്‍, കണ്ണിയത്ത് നസറുള്ള മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് ദാരിമി തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കൂട്ട സിയാറത്തിന് ചെറുശ്ശേരി ഉസ്താദ് നേതൃത്വം നല്‍കും. ഇ ടി മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും. സമസ്ത മുശാവറ മെമ്പര്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, ഡോ എം കെ മുനീര്‍, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, അഡ്വ: വീരാന്‍ കുട്ടി, മുനീര്‍ ഹുദവി വിളയില്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി എ ജബ്ബാര്‍ ഹാജി തുടങ്ങിവര്‍ പ്രസംഗിക്കും. അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തും. അബ്ദുള്ള മുഹമ്മദ്, മൊയ്തു ഹാജി പാലത്തായി, ഇബ്റാഹീം ഹാജി കാസര്‍കോട് മെട്രോ മുഹമ്മദാജി, കുഞ്ഞഹമ്മദ് ഹാജി ബഹ്‌റൈന്‍, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, നിര്‍മാണ്‍ മുഹമ്മദലി, സുലൈമാന്‍ ഹാജി കിഴിശ്ശേരി, ഓ പി കുഞ്ഞാപ്പു ഹാജി, മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, എം സി മായീന്‍ ഹാജി, കെ മോയിമോന്‍ ഹാജി മുക്കം, സലാം മൗലവി വാവൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകുന്നേരം മൂന്ന്‍ മണിക്ക് പണ്ഡിത സംഗമം നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖുതുബിയ്യതിന്റെ പ്രാമാണികത എന്ന വിഷയത്തില്‍ സമസ്ത ട്രഷറര്‍ സയ്യിദ് മുത്തുക്കോയ തങ്ങളും, പര്‍ദ്ദ വിവാദങ്ങളും പ്രമാണങ്ങളും എന്ന വിഷയത്തില്‍ മൗലാനാ മൂസക്കുട്ടി ഹസ്രത്തും ക്ലാസ്സെടുക്കും. കൊണ്ടോട്ടി മണ്ഡലം സമസ്ത പ്രസിഡണ്ട് മുതുവല്ലൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത മലപ്പുറം ജില്ല സെക്രടറി കുഞ്ഞാണി മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, കെ എ റഹ്മാന്‍ ഫൈസി, ഇ കെ അബൂബകര്‍ മുസ്‌ലിയാര്‍, കെ എസ് ഇബ്റാഹീം മുസ്‌ലിയാര്‍, കുട്ടി ഹസന്‍ ദാരിമി, ജലീല്‍ ഫൈസി വെളിമുക്ക്, ഉമര്‍ ഫൈസി മുക്കം, സി എച്ച് മഹമൂദ് സഅദി, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, കരീം മുസ്‌ലിയാര്‍, സലാം ഫൈസി ഒളവട്ടൂര്‍, അലി ഫൈസി പാവണ്ണ, മുഹമ്മദ് കുട്ടി ദാരിമി, മമ്മു ദാരിമി തുടങ്ങിവര്‍ പങ്കെടുക്കും. ശേഷം നടക്കുന്ന മജ്ലിസുന്നൂര്‍ മൌലിദ് സദസ്സിനു സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്കും. മുഹമ്മദലി ശിഹാബ് ഫൈസി, ഡോ അലി അസ്ഗര്‍ ബാഖവി, മുഹമ്മദ് ബാഖവി മാവൂര്‍, യഹ് യ ഫൈസി മാവൂര്‍, ഗഫൂര്‍ ഫൈസി ചെറുവാടി, അലവി മുസ്‌ലിയാര്‍ മുണ്ടക്കല്‍, നാസറുദ്ധീന്‍ ദാരിമി, വൈ പി അബൂബക്കര്‍ മൗലവി, മുഹമ്മദ് ബാഖവി, സലാം ദാരിമി, എം കെസി മൊയ്‌തീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
22 വ്യാഴം വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഡോ ജയ കൃഷ്ണന്‍ തിരൂര്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും. മഹ്ശറയിലെ വിമോചകന്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹയദ്ധീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും. ടി പി അബ്ദുല്‍ അസീസ് അധ്യക്ഷനാകും. മുസ്തഫ ഹുദവി ആക്കോട്, സലാം ഫൈസി മുക്കം, കെ കെ മോയിന്‍ കുട്ടി മാസ്റ്റര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, മജീദ് ബാഖവി, ആബിദ് ഹുദവി തച്ചണ്ണ, എം പി മുഹമ്മദ് മുസ്‌ലിയാര്‍, മച്ചിങ്ങല്‍ മുഹമ്മദ് കുട്ടി, കബീര്‍ മുസ്‌ലിയാര്‍, അബ്ദുസ്സലാം ദാരിമി തുടങ്ങിയവര്‍ പങ്കെടുക്കും. ശേഷം നടക്കുന്ന സ്വലാത്ത് മജ്ലിസിന്ന് പാണക്കാട് റഷീദലി തങ്ങള്‍ ദാരിമി നേതൃത്വം നല്‍കും. എസ് കെ പി എം തങ്ങള്‍, കരീം ദാരിമി, റഷീദ് ഫൈസി വെള്ളായിക്കോട്, ഉമര്‍ ദര്‍സി തച്ചണ്ണ, ഷഫീഖ് ദാരിമി, മുസ്തഫ ഖാസിമി, സഫവാന്‍ ഹുദവി, അബ്ദുല്‍ ഗഫൂര്‍ മൗലവി പടിക്കല്‍, എം സി അബ്ദുറഹിമാന്‍ ഹാജി, കബീര്‍ ഹാജി, ഇസ്സുദ്ധീന്‍ ഫൈസി, നൗഷാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
23 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന യുവജന സംഗമം സയ്യിദ് ബി എസ് കെ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആസിഫ് ദാരിമി പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തും, ശുക്കൂര്‍ വെട്ടത്തൂര്‍ അധ്യക്ഷനാകും. സലിം എടക്കര, ഉമര്‍ ദാരിമി പുളിയക്കോട്, ബഷീര്‍ മൗലവി, ശിഹാബ് കുഴിഞ്ഞോളം, മൂസ ഫൌലദ്, ജംഷീദ്, സമദ് മസ്റ്റര്‍, ഉമറലി ശിഹാബ് തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്ഘാമടനം ചെയ്യും. ഡോ ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, കെ ടി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, എന്നിവര്‍ പ്രസംഗിക്കും. വിജയികളുടെ വഴി എന്ന വിഷയത്തില്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, സത്താര്‍ പന്തല്ലൂര്‍, പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ്, തുടങ്ങിയവര്‍ പങ്കെടുക്കും. ശേഷം നടക്കുന്ന ദിക്ര്‍ ദുആ സമ്മേളനത്തിന് ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്കുംക. കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ സി മാനു തങ്ങള്‍, അബറാന്‍ തങ്ങള്‍, കെ സി പൂക്കോയ തങ്ങള്‍, കെ സി മുല്ലക്കോയ തങ്ങള്‍, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, ഹമീദ് ഫൈസി കോടിയമ്മല്‍, , സലിം ദാരിമി ആകോട്, കെ വി മുഹമ്മദ് ഹുസൈന്‍, ഗഫൂര്‍ ദാരിമി മുണ്ടക്കുളം, മാമു മൗലവി, ത്വാഹ വാഫി, കെ പി സഈദ് പള്ളിപ്പടി, യൂനുസ് ഫൈസി വെട്ടുപാറ, അലി അക്ബര്‍ ഊര്ക്ക ടവ് തുടങ്ങിയവര്‍ പങ്കെടുക്കും.
24 രാവിലെ 8 മണിക്ക് സമാപന സമ്മേളനം നടക്കും. സമസ്ത പ്രസിഡണ്ട് ശൈഖുനാ കോയക്കുട്ടി ഉസ്താദ് മഖാം സിയാറത്തിനു നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്യും. എം ടി അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷനാകും. ശൈഖുനാ പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ശേഷം നടക്കുന്ന ഖത്മുല്‍ ഖുര്‍ആനും സമാപന ദുആക്കും ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്കും. പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍, ഒളവണ്ണ അബൂബകര്‍ ദാരിമി, ഹമീദ് ഫൈസി അമ്പലക്കടവ്, ബാപ്പു തങ്ങള്‍ കുന്നുംപുറം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബു ഹാജി രാമനാട്ടുകര, സലിം ഇര്‍ഫാനി, സി എസ് കെ തങ്ങള്‍ കുറ്റ്യാടി, മാനു തങ്ങള്‍ വെള്ളൂര്‍, അബ്ദുറഹിമാന്‍ ദാരിമി, ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
- Yoonus MP