സാമൂഹിക മാറ്റത്തിന് യുവതലമുറ മുന്നിട്ടിറങ്ങണം : പാണക്കാട് ഹൈദരലി തങ്ങള്‍

കണ്ണൂര്‍ : വര്‍ഗീയതയുടെയും ഭീകരതയുടെയും ഭീഷണികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ യുവതലമുറ സാമൂഹിക മാറ്റത്തിന് മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കണ്ണാടിപ്പറമ്പ് ഹസനാത്ത് കോംപ്ലക്‌സിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് മര്‍ഹൂം ഹാശിം കുഞ്ഞി തങ്ങള്‍ സ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു തങ്ങള്‍.

വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പുതിയ നവലോകം സൃഷ്ടിച്ചാലെ സമാധാന ജീവിതം സാധ്യമാകുകയുള്ളൂ എന്നും ദാറുല്‍ ഹസനാത്തിന് ഈ മേഖലകളില്‍ സക്രിയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹസനാത്തിന് കീഴില്‍ നടന്നുവരുന്ന വനിത യതീംഖാന, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അഫിലിയേറ്റഡ് സ്ഥാപനം ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ കണ്ണൂരിന്റെ മണ്ണില്‍ ചരിത്രപരമായ ദൗത്യമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇത്തരം നിസ്വാര്‍ത്മായ സേവനം അന്യമായി കൊണ്ടിരിക്കുന്ന ഇന്നിന്റെ സാഹചര്യത്തില്‍ കോംപ്ലക്‌സിന്റെ ധര്‍മ്മം തീര്‍ച്ചയായും അതുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അവര്‍കളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് എം. പി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എന്‍ മുസ്തഫ സ്വാഗതവും സെക്രട്ടറി കെ. പി അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, പി. പി ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ഹാശിം നദ്‌വി, വി. കെ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ. എം. ഷാജി എം. എല്‍. എ, സയ്യിദ് ഗാലിബ് തങ്ങള്‍ അല്‍ മശ്ഹൂര്‍, അബ്ദുര്‍റഹ്മാന്‍ കല്ലായി, മലയമ്മ അബൂബക്കര്‍ ബാഖവി, അന്‍വര്‍ ഹുദവി പുല്ലൂര്‍, വി. പി വമ്പന്‍, അഡ്വ. പി. വി സൈനുദ്ദീന്‍, മൊയ്തു ഹാജി പാലത്തായി, അഡ്വ. സൈനുദ്ദീന്‍ മൂപ്പന്‍, കെ. എന്‍ ഫാസി മൗലവി, എസ്. കെ ഹംസ ഹാജി, എ. പി മേമി, കോടിപ്പൊയില്‍ മുസ്തഫ, കെ. ടി അബ്ദുള്ള ഹാജി, അബ്ദുര്‍റഹ്മാന്‍ ഫൈസി, കമാല്‍ ഹാജി മയ്യില്‍, കെ. വി ഹാരിസ്, മൊയ്തീന്‍ ഹാജി കമ്പില്‍, മൊയ്തു നിസാമി, അസീസ് ഹാജി ബദ്‌രിയ്യ, കെ. എസ് മുഹമ്മദലി ഹാജി, കബീര്‍ കണ്ണാടിപ്പറമ്പ്, കരീം ചേലേരി, സ്വഫ്‌വാന്‍ ഹുദവി കൊണ്ടോട്ടി, അഫ്‌സല്‍ ദാരിമി, പി. ടി മുഹമ്മദ് ബഷീര്‍ നദ്‌വി, ഹൈദരലി ഹുദവി കുമ്പിടി, റഫീഖ് ഹസ്‌നവി കുറ്റിയാടൂര്‍, ബിന്‍യാമീന്‍ ഹാദി പാലക്കാട്, അനസ് മാസ്റ്റര്‍ പടേന തുടങ്ങിയവര്‍ സംബന്ധിച്ചു. മഗ്‌രിബ് നമസ്‌കാരാനന്തരം പ്രമുഖ പണ്ഡിതനും ഉജ്വല പ്രസംഗകനുമായ ഉമര്‍ ഹുദവി പൂളപ്പാടം റബീഅ് പ്രഭാഷണം നടത്തി.
- Darul Hasanath Islamic Complex