സൗഹൃദ സന്ദേശങ്ങളുടെ വിളംബരമായി SKSSF കണ്ണൂര്‍ ജില്ല മനുഷ്യജാലിക തീര്‍ത്തു

കണ്ണൂര്‍ : ഇന്ത്യാ മഹാ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് അഖണ്ഡതക്കും ജാതിമത വര്‍ഗ്ഗങ്ങള്‍ക്കും അതീതമായ സൗഹൃദമാണ് ആവശ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ട്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ കണ്ണൂര്‍ ജില്ല കമ്മിറ്റി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. രാഷ്ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി നടന്ന മനുഷ്യ ജാലിക ഭാരതതിന്റെ സൗഹൃദ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്താനും വര്‍ഗ്ഗീയ തീവ്ര വാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സമൂഹത്തെ ബോധ്യപ്പെടുത്താനും ഉതകുന്നതായിരുന്നു. രാവിലെ 9 മണിക്ക്‌ സ്വാഗത സംഘം ചെയര്‍മ്മാന്‍ എസ്‌ കെ ഹംസ ഹാജി ദേശീയ പതാക ഉയര്‍ത്തിക്കൊണ്ടാനു ജലികക്ക്‌ തുടക്കമായത്‌. 3 മണിക്ക്‌ നടന്ന മഖാം സിയാറത്തിനു മലയമ്മ അബൂബക്കര്‍ ബാഖവി നേതൃത്വം നല്‍കി. 4 മണിക്ക്‌ പെരുമ്പ ലത്വീഫിയ ഗ്രൗണ്ടില്‍ നിന്നു ജാലിക സന്ദേശ റാലി ആരംഭിച്ചു. ജില്ല നേതാക്കള്‍ക്കു പിന്നില്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ തൊപ്പി ധരിച 313 വിഖായ വളണ്ടിയര്‍മാരും അതിനു പിന്നില്‍ ശുഭ്ര വസ്ത്ര ധാരികളായ പ്രവര്‍ത്തകരും അണി നിരന്ന റാലി പയ്യന്നൂരിനു പുത്തന്‍ അനുഭവമായി. മാര്‍ക്കറ്റ്‌ ബസാര്‍ പുതിയ ബസ്‌ സ്റ്റാന്റ്‌ ബിവ്‌ കെ എം ജങ്ങ്ഷന്‍ വഴി ഗാന്ധി പാര്‍ക്കില്‍ റാലി സമാപിച്ചു. 313 വിഖായ വളണ്ടിയര്‍മാര്‍ ദേശീയ പതാകയുടെ രൂപതില്‍ അണി നിരന്നും മറ്റുള്ളവര്‍ അതിന്റെ പിന്നിലും നിന്ന് കൊണ്ട്‌ പരസ്പരം കൈകള്‍ കോര്‍ത്ത്‌ പിടിച്ച്‌ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലി ജലിക തീര്‍ത്തു. ജില്ല പ്രസിഡന്റ് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ പ്രതിജ്ഞ്‌ ചൊല്ലിക്കൊടുത്തു. പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ ജാലിക സമ്മേളനം ഉല്‍ഘാടനം ചെയ്തു. പാണക്കട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനി അപ്പുക്കുട്ടന്‍ പൊതുവാള്‍ എന്നിവര്‍ മുഖ്യാതിഥികളായി. മാണിയൂര്‍ അഹമദ്‌ മുസ്ലിയാര്‍, സയ്യിദ്‌ കെ പി പി തങ്ങള്‍, സിദ്ദീഖ്‌ ഫൈസി വെണ്മണല്‍, ശഹീര്‍ പാപ്പിനിശ്ശേരി, ബശീര്‍ അസദി, എ കെ അബ്ദുല്‍ ബാഖി, അഹമദ്‌ തേര്‍ളായി, സതാര്‍ വളക്കയ്‌, സയ്യിദ്‌ സഫ്വാന്‍ കോയ തങ്ങള്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുലതീഫ്‌ പന്നിയൂര്‍ സ്വാഗതവും ജുനൈദ്‌ ചാലാട്‌ നന്ദിയും പറഞ്ഞു.
- latheef panniyoor