കണ്ണിയത്ത് ഉസ്താദ് ഇരുപത്തിരണ്ടാം മഖാം ഉറൂസിന് സമാപനം

വാഴക്കാട് : കാല്‍ നൂറ്റാണ്ട് കാലം സമസ്തയുടെ അധ്യക്ഷനായിരുന്ന റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിരണ്ടാം മഖാം ഉറൂസിന് പ്രാര്‍ത്ഥനാ സമ്മേളനത്തോടെ സമാപനം. മഖാം സിയാറത്തിന് സമസ്ത പ്രസിഡണ്ട് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്കി. സമാപന സമ്മേളനം സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ എം ടി അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. സമാപന പ്രാര്‍ത്ഥനാ സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്കി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എ പി പി തങ്ങള്‍, മുസ്തഫ ഹുദവി ആക്കോട്, പാലത്തായി മൊയ്തു ഹാജി, കെ ടി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, കുട്ടി ഹസന്‍ ദാരിമി, റഷീദ് ഫൈസി വെള്ളായിക്കോട്, അലി ഫൈസി പാവണ്ണ, അബൂബകര്‍ സലൂദ് നിസാമി കാസര്‌ഗോഡ്, എം കെ സി അബു ഹാജി, മുജീബുറഹ്മാന്‍ ദാരിമി കൊല്ലം, ഫളലു ഹാജി കുന്നുംപുറം, പി എ ജബ്ബാര്‍ ഹാജി, സയ്യിദ് ബി എസ് കെ തങ്ങള്‍, കുഞ്ഞി സീതിക്കോയ തങ്ങള്‍, അലി മുസ്‌ലിയാര്‍, കെ എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, കബീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം കണ്ണിയത്ത് ഉസ്താദിന്റെ മകന്‍ അബ്ദുള്ള ക്കുട്ടി മുസ്‌ലിയാര്‍ക്ക് നല്കി പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
- Yoonus MP