ഷാര്‍ജ SKSSF മനുഷ്യ ജാലിക ഇന്ന് റോളയില്‍

ഷാര്‍ജ : "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന 'മനുഷ്യജാലിക' ഇന്ന് (2015 ജനുവരി 30 ന് വെള്ളിയാഴ്ച) വൈകുന്നേരം ആറു മണിക്ക് ഷാര്‍ജ റോള്ളയിലുള്ള തലശ്ശേരി റസ്റ്റൊറന്റു ഓഡിറ്റൊറിയത്തില്‍ നടക്കും.
ഭാരതത്തിന്റെ മഹിതമായ പാരമ്പര്യങ്ങളുടെ ഉജ്ജ്വലമായ ഓര്‍മ്മകള്‍ പോലും മറക്കാനുള്ള ശ്രമം നടത്തുന്ന വര്‍ത്തമാന സാമൂഹിക പരിസരത്ത് ദേശ സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും ദൗത്യങ്ങളെ പരിചയപ്പെടുത്തുന്ന "മനുഷ്യ ജാലിക"യില്‍ ഉജ്ജ്വല വാഗ്മി നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും. SKSSF യു എ ഇ ദേശീയ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
അഡ്വ: വൈ. എ റഹീം (ജനറല്‍ സെക്രട്ടറി,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), അബ്ദുള്ള ചേലേരി (ജനറല്‍ സെക്രട്ടറി, ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവ സെന്റര്‍), അബ്ദുള്ള മല്ലിച്ചേരി (സെക്രട്ടറി, ഷാര്‍ജ കെ എം സി സി), എസ്. വി. ജാബിര്‍ (പ്രസിഡന്റ്‌- ഒ. ഐ. സി സി - ഷാര്‍ജ) തുടങ്ങിയ പ്രമുഖര്‍ ജാലികയ്ക്ക് ആശംസകള്‍ നേരും. പിറന്ന നാടിന്റെ സുരക്ഷയ്ക്കും നന്മകളുടെ നിലനില്പ്പിനും വേണ്ടി സൗഹൃദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്നേഹികളും തയ്യാറാവണമെന്നു SKSSF സംസ്ഥാന ഭാരവാഹികള്‍ ആഭ്യര്‍ത്ഥിച്ചു.
- ishaqkunnakkavu