വാഴക്കാട് : അര നൂറ്റാണ്ട് കാലം സമസ്തയുടെ പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായിരുന്ന റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ ഇരുപത്തിരണ്ടാം ഉറൂസിന് ഭക്തി സാന്ദ്രമായ തുടക്കം. നിരവധി പണ്ഡിതന്മാരും ഉമറാക്കളുടെയും സാന്നിദ്ധ്യത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തലിനും മഖാം സിയാറത്തിനും നേതൃത്വം നല്കി. ജനുവരി 24 ന് സമാപിക്കുന്ന ഉറൂസില്‍ ഉദ്ഘാടന സമ്മേളനം, ആത്മീയ സദസ്സുകള്‍, മൌലീദ് പാരായണം, മത പ്രഭാഷണം, സ്വലാത്ത് മജ്‌ലിസ്, അന്ന ദാനം തുടങ്ങിയവ നടക്കും. 24 ന് രാവിലെ നടക്കുന്ന അന്നദാനത്തോടെയാണ് ഇരുപത്തിരണ്ടാം ഉറൂസ് സമാപിക്കുന്നത്.
- Yoonus MP