ദമ്മാം : 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന കമ്മറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഘലകളിലുമായി നടത്തുന്ന മനഷ്യജാലിക എസ്.കെ.ഐ.സി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കമ്മറ്റിയുടെ കീഴില്‍ ജനുവരി 30 വെള്ളിയഴ്ച ജുമുഅക്ക് ശേഷം അല്‍കോബാര്‍ റഫ ഓഡിറ്റോറിയത്തില്‍ നടക്കും. മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഘലകളിലെ പ്രമുഖര്‍ സംബന്ധിക്കും. അധികാര കേന്ദ്രങ്ങളിലിരുന്ന് ഭാരതത്തിന്റെ മഹിതമായ മതേതര പാരമ്പര്യങ്ങള്‍ക്ക് പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്ന വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷക്ക് വേണ്ടി സൗഹദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്‌നേഹികളും തയ്യാറാവണമെന്ന് എസ്.കെ.ഐ.സി. ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0509813613 / 0534707762 / 0535543730 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.