ഇസ്‌ലാം ഇന്ത്യയിലെ പ്രഥമ സംസ്‌കാരം : നാസര്‍ ഫൈസി കൂടത്തായി

വെന്നിയൂര്‍ ആര്‍മട എസ് കെ എസ് എസ് എഫ് കമ്മറ്റി സംഘടിപിച്ച സില്‍വര്‍ ജൂബിലി പ്രചാരണ സമ്മേളനത്തില്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തുന്നു
മലപ്പുറം : ഇസ്‌ലാമാണ് ഇന്ത്യയിലെ പ്രഥമ സംസ്‌കാരമെന്നും പ്രഥമ പുരുഷന്‍ ആദം നബി ഇന്ത്യയില്‍ നിന്ന് നിരവധി തവണ ഹജ്ജ് കര്‍മ്മത്തിനായി പോയതിന് ചരിത്രപരമായ തെളിവുകളെണ്ടെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. മലപ്പുറം വെന്നിയുര്‍ ആര്‍മട എസ് കെ എസ് എസ് എഫ് സംഘടിപിച്ച സില്‍വര്‍ ജൂബിലി പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകായായിരുന്നു അദ്ധേഹം.

രാജ്യത്തിന്റെ മതമൈത്രി തകര്‍ക്കും വിധത്തിലാണ് ഇന്ന് 'ഘര്‍വാപ്പസി' എന്ന പേരില്‍ ആര്‍.എസ്.എസ് നടത്തികൊണ്ടിരിക്കുന്നത്. പ്രബുദ്ധ കേരളത്തില്‍ ഇത് വിലപ്പോവില്ലെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു. അബ്ദുല്‍ ഗഫൂര്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ജലീല്‍ സഖാഫി പുല്ലാര ഉദ്ഘാടനം ചെയ്തു. അമീനുല്ല സ്വാഗതവും ഷബീബ് ഫൈസി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE