ജാമിഅ നൂരിയയില്‍ ഇന്നത്തെ പരിപാടികള്‍

മലപ്പുറം : ഇന്ന് (ശനി) കാലത്ത് 9 മണിക്ക് നടക്കുന്ന ട്രൈനേഴ്‌സ്മീറ്റ് (മുഅല്ലിംസംഗമം) മന്ത്രി പി.കെഅബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട്‌വലിയ ഖാദി അബ്ദുന്നാസര്‍ ഹയ്യ്ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. പിണങ്ങോട്അബൂബക്കര്‍, റഹീംചുഴലി, അഹ്മദ് ഫൈസി കക്കാട്, സി. മമ്മൂട്ടി എം.എല്‍.എ, യു.എലത്തീഫ് പ്രസംഗിക്കും.

വേദി 2 ല്‍ രാവിലെ പത്തിന് അക്കാദമിക് കോണ്‍ഫ്രന്‍സ് അലിഗഡ് സര്‍വ്വകലാശാല മുന്‍ വി.സി പ്രൊഫ. കെ. അബ്ദുല്‍അസീസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. യു.വി.കെ മുഹമ്മദ് അധ്യക്ഷനാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ ഡോ. അബ്ദുല്‍മജീദ് മുഖ്യാതിഥിയാകും. ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ വിഷയമവതരിപ്പിക്കും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ആദൃശ്ശേരിഹംസകുട്ടി മുസ്‌ലിയാര്‍, ഹകീംഫൈസി ആദൃശ്ശേരി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ഗഫൂര്‍ഖാസിമി, ഹംസറഹ്മാനി കൊണ്ടിപറമ്പ് പ്രസംഗിക്കും. വാക്കോട് മൊയ്തീന്‍ കുട്ടിഫൈസി മോഡറേറ്ററാകും.

വേദി 3ല്‍ ഖതീബ് ശില്‍പശാല പി. കുഞ്ഞാണി മുസ്‌ലിയാര്‍ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് വിദ്യാര്‍ത്ഥിയുവജന സമ്മേളനം മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാദിസയ്യിദ് മുഹമ്മദ് കോയജമലുല്ലൈലി അധ്യക്ഷനാകും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിശയാവതരണം നടത്തും. ടി.എഅഹ്മദ്കബീര്‍ എം.എല്‍.എ, അഡീഷനല്‍ അഡ്വ. ജനറല്‍ എം. അബ്ദുല്‍ജലീല്‍, പി. സുരേന്ദ്രന്‍, സുപ്രഭാതം എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എ. സജീവന്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പ്രസംഗിക്കും. വേദിരണ്ടില്‍ അറബി ഭാഷാ സമ്മേളനം ഡോ. അബ്ദുസ്സമീഅ് അനീസ്ഉദ്ഘാടനം ചെയ്യും. 

വൈകീട്ട് 4ന് എക്‌സലന്‍സി മീറ്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ്‌സാദിഖലിശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വ്വഹിക്കും. പ്രൊഫ. കെആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും ഹാജികെ മമ്മദ് ഫൈസി കര്‍മ പദ്ധതി അവതരണവും നിര്‍വ്വഹിക്കും. പി.വിഅബ്ദുല്‍വഹാബ്, ഡോ. കെ.ടി റബീഉല്ല, ഡോ. കെ.പി ഹുസൈന്‍, ഡോ. സിദ്ദീഖ് അഹ്മദ്, ഡോ. പി.എ ഇബ്രാഹിംഹാജി, അബ്ദുല്ല മുഹമ്മദ്, കെ.പി മുഹമ്മദ് കുട്ടി, സി.പി ബാവഹാജി, ഖത്തര്‍ ഇബ്രാഹിംഹാജി, യഹ്‌യതളങ്കര, ഖാദര്‍തെരുവത്ത്, പുത്തൂര്‍ റഹ്മാന്‍, അബ്ദുല്ല പാറക്കല്‍, ഷാജിഅരിപ്ര തുടങ്ങിയവര്‍ പ്രസംഗിക്കും. 

ജാമിഅഃ നൂരിയ്യയില്‍ പുതുതായി നിര്‍മിക്കുന്ന എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനം വൈകിട്ട് 7 മണിക്ക് പത്മശ്രീ എം.എ യൂസുഫലി നിര്‍വ്വഹിക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. ഖിലാഫത്ത് സമ്മേളനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ്‌ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, പി.ബി അബ്ദു റസാഖ്, എന്‍.എ നെല്ലിക്കുന്ന് പ്രസംഗിക്കും. റഫീഖ് സകരിയ്യ ഫൈസി (ഖിലാഫത്തിന്റെചരിത്രം), മുസ്തഫ ഫൈസിവടക്കുംമുറി (ഖലീഫ: ശരീഅത്തിലും ത്വരീഖത്തിലും) വിഷയമവതരിപ്പിക്കും.
- Secretary Jamia Nooriya