ബാംഗ്ലൂര്‍ : മാറത്തഹള്ളി സബീലു റഷാദ് മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ നബിനാഘോഷവും കുടുംബസംഗമവും അതി വിപുലമായി ആഘോഷിച്ചു. സ്നേഹവും കാരുണ്യവും അനര്‍ത്ഥമാകുന്ന ഈ നവയുഗത്തില്‍ പ്രവാചകാദ്ധ്യാപനങ്ങള്‍ക്ക് പ്രസക്തിയേറുകയാണെന്ന്‍ സംഗമം ഉദ്ഘാടനം ചെയ്ത കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൌഷാദ് സാഹിബ് ഓര്‍മ്മപ്പെടുത്തി. മൌലീദ് പാരായണം, കൂട്ടുപ്രാര്‍ത്ഥന, മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന്, ബുര്‍ദ്ദ മജ്ലിസ് എന്നിവയും നടന്നു. മദ്ഹു റസൂല്‍ പ്രഭാഷണം അയ്യൂബ് ഹസനിയും കുടുംബ സംഗമത്തില്‍ യൂനുസ് ഫൈസി സന്തുഷ്ട കുടുംബം എന്ന വിഷയത്തിലും ക്ലാസ്സ് എടുത്തു. സര്‍ദാഗര്‍ സാഹിബ് വിജയികള്‍ക്ക് സമ്മാനം വിതരണവും അബൂബക്കര്‍ ഹാജി സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു. ഇസ്മായില്‍, അഡ്വ. ഇല്യാസ്, സാലിഹ് കോയ്യോട്, താഹിര്‍ മിസ്ബാഹി, യാഖൂബ് അലവി, മുഷ്താഖ് അഹ്മദ് ഹുദവി, ബിശ്ര്‍ ഹുദവി, ശുഐബു ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.
- YAQOOB ALAVI