കോഴിക്കോട് : പ്രമുഖ പണ്ഡിതനും കേരള മുസ്‌ലിം നവോത്ഥാന മുന്നേറ്റത്തിന്റെ നായകനുമായ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണത്തോടനുബന്ധിച്ച്, 'ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നയനിലപാടുകളും ചിന്താധാരയും' എന്ന വിഷയത്തിലധിഷ്ഠിതമായി ഇന്ന് ശനി വൈകിട്ട് 3 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡ് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കുന്നു. കോഫീ ഇന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറില്‍ സി ഹംസ, ഒ.അബ്ദുല്ല, ഡോ.കെ.ടി ജലീല്‍ എം.എല്‍.എ, ഡോ. ഹുസൈന്‍ രണ്ടത്താണി, സാദിഖ് ഫൈസി താനൂര്‍ തുടങ്ങി ചിന്തകന്മാരും സാമൂഹിക വിചക്ഷണരും സംബന്ധിക്കും. ആത്മീയം, ജീവിതം, നയം, സാമൂഹികം, രാഷ്ട്രീയം, എന്നീ മേഖലകളില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിക്കപ്പെടുന്ന സെമിനാര്‍ 'റിമമംബറിംഗ് ദി ഇസ്‌ലാമിക് സ്‌കോളേഴ്‌സ്' എന്ന പദ്ധതിയുടെ ഭാഗമായി സംഘടിക്കപ്പെടുന്നതാണ്.
റോസ് ഡേ, ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫിലിം സ്‌ക്രീനിംഗ്, പെന്‍ക്വീന്‍ ഗേള്‍സ് ഒണ്‍ലി മാഗസിന്‍, ഇന്ത്യന്‍ ചില്‍ഡ്രന്‍ മൂവ്‌മെന്റ് എന്നിവക്ക് ശേഷമുള്ള കോഫീ ഇന്‍ കമ്മൂണിറ്റിയുടെ അഞ്ചാമത് സംരംഭമാണിത്. ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ ചിന്തകളെ കേവലം ന്യൂനമായ വീക്ഷണത്തില്‍ ചര്‍ച്ച ചെയ്യുന്ന നിലവിലെ രീതികള്‍ക്ക് പകരം, അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ വിശാല തലത്തില്‍ പുനര്‍ വായനക്ക് വിധേയമാക്കുകയും, പുതു തലമുറയുമായി സംവേദനങ്ങള്‍ നടത്തുകയുമാണ് സെമിനാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഭാരാവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9895323984.
- shabin muhammed