മലപ്പുറം : ജാമിഅ സമാപന സമ്മേളനം തത്സമയ സംപ്രേഷണത്തിന് സര്‍വ സജ്ജമായി കേരള ഇസ്ലാമിക് ക്ലാസ്സ് റൂം. SKSSF സംസ്ഥാന സമിതിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ സംരംഭമായ കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ ലൈവ് ടീം സമ്മേളന ദ്രിശ്യങ്ങള്‍ തത്സമയം നാട്ടിലും വിദേശത്തും ഉള്ള പതിനായിരങ്ങള്‍ക്ക് എത്തിക്കാന്‍ സര്‍വ സജ്ജമായി സമ്മേളനത്തിന്റെ ആദ്യ ദിനം തൊട്ടു തന്നെ നഗരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നൂറുദ്ധീന്‍ തങ്ങള്‍ ജിഫ്രി, ഇസ്ഹാഖ് മഞ്ചേരി, മന്‍സൂറലി പാറക്കടവ്, അബ്ദുല്ല തോട്ടക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള KICR ലൈവ് ടീം ആണ് ഇതിനായി രംഗത്തുള്ളത്. സമാപന സമ്മേളന ശബ്ദ-ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സ് റൂമിന് പുറമെ മൊബൈല്‍ ഇന്റര്‍ നെറ്റ് റേഡിയോ, www.kicrlive.com, www.keralaislamicroom.com, www.jamianooriya.org തുടങ്ങിയ സംവിധാനങ്ങള്‍ വഴിയും പ്രക്ഷേപണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി KICR_SKSSF അഡ്മിന്‍ ഡസ്ക് അറിയിച്ചു.
- Noorudheen Thangal Jifri