എറണാകുളം : SKSSF സില്‍വര്‍ ജൂബിലിയുടെ ഭാഗമായി SKSSF കാക്കനാട് ഓലിമുഗള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതി മാസ മത വിജ്ഞാന സദസ്സ് ആരംഭിച്ചു. ഓലിമുഗള്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദ് സമീപം പ്രതേകം തയ്യാറാക്കിയ മര്‍ഹൂം കാളമ്പാടി ഉസ്താദ് നഗറില്‍ നടന്ന വിജ്ഞാന സദസ്സ് ഓലിമുഗള്‍ ഖത്തീബ് ഷെമീര്‍ അമാനി ഉദ്ഘാടനം ചെയ്തു. ഉസ്താദ് ഷൗക്കത്തലി വെള്ളമുണ്ട ക്ഷണിക്കപെടാത്ത അതിഥി എന്ന വിഷയത്തില്‍ സംസാരിച്ചു. SKSSF യൂണിറ്റ് പ്രസിഡന്റ് തസ്നീം, സെക്രട്ടറി ജിയാസ്, യൂസഫ് മാസ്റ്റര്‍, സലാം മുസ്ലിയാര്‍, റഫീഖ് യു.കെ., സുനീര്‍, നിയാസ്, അജ്മല്‍, അന്‍സാര്‍, ഷിഹാബ്, ജിസാം, ഷെഫീഖ്, റിയാസ്, ജാബിര്‍, സിദ്ധീഖ്, പരീകുഞ്ഞ് തുടങ്ങിയവര്‍ നേത്രത്വം നല്‍കി. 16-1-2015 ല്‍ തുടങ്ങിയ വിജ്ഞാന സദസ്സ് ഇനി എല്ലാ മാസവും നടത്താന്‍ തീരുമാനിച്ചു.
- rafeeque uk