അബൂദാബി : "രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ 2015 ജനുവരി 29 ന് വ്യഴാഴ്ച വൈകീട്ട് 7 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെര് ഓഡിറ്റൊറിയത്തില്‍ നടക്കും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന ജാലികയില്‍ ഉജ്ജ്വല വാഗ്മി നാസര്‍ ഫൈസി കൂടത്തായി ജാലിക സന്ദേശം നല്‍കും. അധികാര കേന്ദ്രങ്ങളിലിരുന്ന് ഭാരതത്തിന്റെ മഹിതമായ മതേതര പാരമ്പര്യങ്ങള്‍ക്ക് പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്ന വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്നേഹികളും തയ്യാറാവണമെന്നു എസ് കെ എസ് എസ് എഫ് അബുദാബി സ്റ്റേറ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
- Rasheed Faizy