മനുഷ്യജാലിക പ്രചരണ ജാഥ സമാപിച്ചു

സമാപന സമ്മേളനത്തില്‍ ജില്ലാ
പ്രസിഡണ്ട് ഖാസിം ദാരിമി മുഖ്യ പ്രഭാഷണം
 നടത്തുന്നു
വയനാട് : എസ് കെ എസ് എസ് എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലികയോടനുബന്ധിച്ച് ത്വലബാ വിംഗ് ജില്ലാ കമ്മറ്റി നടത്തിയ വാഹന പ്രചരണ ജാഥക്ക് പ്രൗഡോജ്ജ്വല സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന പ്രസ്തുത ജാഥ ഇന്നലെ രാവിലെ ഒന്‍പതിന് പനമരത്ത് കാട്ടി ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ആറാം മൈല്‍, കൂളിവയല്‍,അഞ്ചുകുന്ന് തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി തരുവണയില്‍ സമാപിച്ചു. സമാപന സംഗമം എസ് കെ എസ് എസ് എഫ് തരുവണ മേഖലാ പ്രസിഡണ്ട് മിഖ്ദാദ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ നവാസ് ദാരിമി അധ്യക്ഷനായിരുന്നു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഖാസിം ദാരിമി മുഖ്യ പ്രഭാഷണം നടത്തി. അലി യമാനി, സലാം ഫൈസി, മൊയ്തീന്‍കുട്ടി യമാനി, ശുഐബ് വാഫി, ജുബൈര്‍ മീനങ്ങാടി, ഇസ്മാഈല്‍ പടിഞ്ഞാറത്തറ, ഇസ്ഹാഖ് അഞ്ചാംമൈല്‍, ഇര്‍ഷാദ് ആറാംമൈല്‍, റാഷിദ് വില്ല്യാപ്പള്ളി, അനീസ് കിണറ്റിങ്ങല്‍, സ്വഫ്‌വാന്‍ കിണറ്റിങ്ങല്‍, അനസ് കമ്പളക്കാട്, അന്‍ഷാദ് അഞ്ചുകുന്ന് എന്നിവര്‍ സംസാരിച്ചു.
- Nasid K