Showing posts with label kochi. Show all posts
Showing posts with label kochi. Show all posts

സ്വാദിഖലി ശിഹാബ് തങ്ങളും കോട്ടുമല ബാപ്പു മുസ്ലിയാരും ഇന്ന് ലക്ഷദ്വീപില്‍

കൊച്ചി : ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ത്രിദിന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‍ലിയാരും ഇന്ന് കൊച്ചിയില്‍ നിന്നും രാവിലെ പുറപ്പെടുന്ന ഹൈസ്പീട് വെസ്സലില്‍ കല്‍പ്പേനി ദ്വീപിലേക്ക് തിരിക്കും. വൈകീട്ട് മൂന്ന് മണിക്ക് കല്‍പ്പേനി ദ്വീപില്‍ എത്തുന്ന ഇവര്‍ക്ക് പരമ്പരാഗത ശൈലിയിലുള്ള വന്‍ വരവേല്‍പ്പ് നല്‍കുവാന്‍ നാടൊരുങ്ങിയിരിക്കുന്നു. 25, 26, 27 തിയ്യതികളില്‍ നടക്കുന്ന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിലും 26 റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയിലും ഇവര്‍ പങ്കെടുക്കും. ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, റഹീം ചുഴലി എന്നിവരും ഇവരെ അനുഗമിക്കും.
- Mohammed Suhaib CHP

ചെമ്പരിക്ക ഖാസി : സി ജെ എം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനായി വീണ്ടും മാറ്റി.

കൊച്ചി/കാസര്‍കോട് : പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പരിക്ക-മംഗലാപുരം ഉള്‍പ്പെടെ 140 ഓളം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് എറണാകുളം സി ജെ എം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനായി വീണ്ടും മാറ്റി.
സി ബി ഐ യുടെ അന്വേഷണം തൃപ്തികരമല്ലെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫിയാണ് എറണാകുളം സി ജെ എം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്നു പരിഗണിച്ചെങ്കിലും 2014 ജനുവരി നാലിലേക്ക് വീണ്ടും മാറ്റുകയായിരുന്നു. പ്രോസിക്യൂട്ടര്‍ക്ക് കേസ് സംബന്ധമായി വിശദമായി പഠിക്കുന്നതിന് കോടതിയോട് സി ബി ഐ കൂടതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് ഹര്‍ജി മാറ്റിവെച്ചത്.. ഇതു പരിഗണിച്ച കോടതി സി ബി ഐ ക്ക് ഒരു മാസം സമയം അനുവദിക്കുകയും ചെയ്തു. ഇതോടെ സി ബി ഐ ഈ കേസില്‍ വീണ്ടും ഉരുണ്ടുകളിക്കുന്നതായി ആക്ഷേപമുയര്‍ന്നു.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പുനരന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി ദേളി, ഖാസി സംയുക്ത സമരസമിതി, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി എന്നിവരുള്‍പ്പെടെയുള്ളവര്‍ നല്‍കിയ അഞ്ചോളം ഹര്‍ജികള്‍ നിലനില്‍ക്കെയാണ് സി ബി ഐ അഡീഷണല്‍ എസ് പി നന്ദകുമാര്‍ നായര്‍ ഫൈനല്‍ റിപ്പോര്‍ട്ട് സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചതായി വാര്‍ത്ത പുറത്തുവന്നത്.

കൊച്ചിയിൽ രണ്‌ട്‌ ദര്സ് വിദ്യാര്‍ഥികള്‍ പള്ളികുളത്തില്‍ മുങ്ങിമരിച്ചു

 പള്ളികുളത്തില്‍ മുങ്ങിമരിച്ച
MA.നിഷാദ്‌, മുഹമ്മദ്‌ ഷെരീഫ്‌ 
കൊച്ചി: രണ്‌ട്‌ ദര്സ് വിദ്യാര്‍ഥികള്‍ പള്ളികുളത്തില്‍ മുങ്ങിമരിച്ചു. തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളികൂളിൽ കൂടി പഠിക്കുന്ന വിദ്യാർഥി കളാണിവർ ഇവിടെ ഏഴാംക്ലാസ്‌ വിദ്യാര്‍ഥിയായ പുക്കാട്ടുപടി സ്വദേശി അമ്പുനാട്‌ മേനാന്തുരുത്തില്‍ വീട്ടില്‍ എം എസ്‌ അലിയുടെ മകന്‍ എം എ നിഷാദ്‌ (12), ഒമ്പതാംക്ലാസ്‌ വിദ്യാര്‍ഥിയായ കുഴിവേലിപ്പടി പഞ്ചായത്ത്‌ റോഡിന്‌ സമീപം പുളിമൂട്ടില്‍ സി എം അബ്ബാസിന്റെ മകന്‍ മുഹമ്മദ്‌ ഷെരീഫ്‌ (14) എന്നിവരാണ്‌ തൃക്കാക്കര ജഡ്‌ജിമുക്കിനു സമീപം ജമാഅത്ത്‌ പള്ളിവളപ്പിലുള്ള പള്ളികുളത്തില്‍ മുങ്ങിമരിച്ചത്‌. 
ഇന്നലെ വൈകീട്ട്‌ അഞ്ചിനായിരുന്നു സംഭവം.ബലിപെരുന്നാള്‍ പ്രമാണിച്ച് ദര്‍സ് ഇന്നലെ ഉച്ച മുതല്‍ അവധിയായിരുന്നു. മുപ്പതോളം
വിദ്യാര്‍ത്ഥികളുള്ള ദര്‍സില്‍ ഭൂരിഭാഗം..

വ്യാജ കേശം; സമസ്ത കക്ഷി ചേർന്നു: വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാൻ സർക്കാരിന് അഡ്വക്കറ്റ്‌ ജനറല്‍ സിന്റെ നിര്‍ദേശം

കൊച്ചി: വ്യാജ കേശം സംബന്ധിച്ചു വിശദമായ റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അഡ്വക്കറ്റ്‌ ജനറല്‍ ഓഫിസ്‌ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേശത്തിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹരജിയില്‍ സമസ്‌തയെ  പ്രതി നിധീകരിച്ച് സമസ്ത കേരള ജംയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌ വി കക്ഷിചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ എ.ജി ഓഫിസില്‍ നിന്നു സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. കേശം സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രസംഗത്തിന്റെ ഓഡിയോ സി.ഡിയും ഹാജരാക്കിയിരുന്നു.
പള്ളി പണിയുന്നതിനായി ധനസമാഹരണം നടത്തുന്നതരത്തിലുള്ള പ്രസംഗത്തിന്റെ സി.ഡിയാണു കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്‌്‌. ഇസ്‌ലാം മതം പ്രവാചകന്റെ തലമുടിയെ കച്ചവടമാക്കാന്‍ അനുവദിക്കുന്നില്ല. പാവപ്പെട്ട, വിദ്യാഭ്യാസമില്ലാത്തവരുടെ മതവികാരത്തെ സ്വാര്‍ഥതാല്‍പ്പര്യത്തിന്‌ വേണ്‌ടി ഉപയോഗിക്കുന്നതു തടയണമെന്ന വടകര സോദേശി യു. സി. അബുവിന്റെ  ഹരജിയിലാണു സമസ്‌ത കേരള ജംയ്യത്തുല്‍ മുഅല്ലിമീന്‍ കക്ഷിചേര്‍ന്നിട്ടുള്ളത്‌.. 

'കാന്തപുരത്തിന്‍റെ വ്യാജ കേശം' ഹൈക്കോടതിയില്‍; ഹരജി പരിഗണിക്കുന്നത്‌ 17ലേക്ക്‌ മാറ്റി

കൊച്ചി: മുഹമ്മദ് നബിസ) തങ്ങളുടെ തിരുകേശമെന്ന് പ്രചരിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൊണ്ടുവന്ന വ്യാജ കേശ ചൂഷണത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച്‌ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത്‌ ഡിസം. 17ലേക്ക്‌ മാറ്റി.
വിവാദമാകുന്നതിന്‌ മുമ്പ്‌വി
ടിത സൈറ്റില്‍ നല്‍കിയിരു
ന്നകേശ ഫോട്ടോകളില്‍ ഒന്ന്‌)
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട്‌ മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍, ജസ്‌റ്റിസ്‌ എ എം ഷഫീഖ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ നേരത്തെ നിര്‍ദേശിച്ചിരുന്നു. 
എന്നാല്‍ ഇതു വരെയും ഇത് സംബന്ധിച്ച മറുപടി സത്യവാങ്‌മൂലം കോടതിയില്‍ സമര്‍പ്പിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇനി കോടതി വിധി പ്രസ്താവിക്കനിരിക്കുന്നത്. കോഴിക്കോട്‌ വടകര സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ യു സി അബു നല്‍കിയ ഹരജിയാണു കോടതിയുടെ പരിഗണനയിലുള്ളത്‌....
Related News: 

കാന്തപുരത്തിന്‍റെ 'വ്യാജ കേശം' ഹൈക്കോടതിയില്‍; രണ്‌ടാഴ്‌ചയ്ക്കകം മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന് കോടതിയുടെ അന്ത്യ ശാസനം

കാന്തപുരത്തിന്‍റെ 'വ്യാജ കേശം' ഹൈക്കോടതിയില്‍; രണ്‌ടാഴ്‌ചയ്ക്കകം മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന് കോടതിയുടെ അന്ത്യ ശാസനം


കൊച്ചി: പ്രവാചകന്റെ തലമുടിയെന്നു പ്രചരിപ്പിച്ച്‌ മതവികാരം കച്ചവടമാക്കുന്നതിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച്‌ സമര്‍പ്പിച്ച ഹരജിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട്‌ മറുപടി സത്യവാങ്‌മൂലം നല്‍കാന്‍ ഹൈക്കോടതി അന്ത്യ ശാസനം നല്‍കി. 
രണ്‌ടാഴ്‌ചയ്ക്കുള്ളില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ മറുപടിയില്ലെന്ന്‌ കോടതി പരിഗണിക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍, ജസ്‌റ്റിസ്‌ എ എം ഷഫീഖ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. കോഴിക്കോട്‌ വടകര സ്വദേശി യു സി അബു നല്‍കിയ ഹരജിയിലാണ്‌ കോടതി നിര്‍ദേശം. 
എതിര്‍കക്ഷികള്‍ക്ക്‌ നോട്ടീസ്‌ അയച്ചിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ്‌ കോടതി നിര്‍ദേശം. 
കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെ കൂടാതെ ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ്‌ ഹരജി നല്‍കിയിട്ടുള്ളത്‌. തിരുകേശത്തെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ ഹരജിക്കാരന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതേക്കുറിച്ച്‌ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. കേശം മുഹമ്മദ്‌ നബിയുടേതാണെന്നതിന്‌ യാതൊരുവിധ തെളിവുകളുമില്ല. മതവികാരം വില്‍പ്പന നടത്തി പണമുണ്‌ടാക്കുകയാണ്‌ ഇതിനു പിന്നിലുള്ള ലക്ഷ്യം. അതിനാല്‍ ഇതു പൊതുതാല്‍പ്പര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
Related News:  വ്യാജ കേശം; കാന്തപുരത്തിനു ഹൈക്കോടതി നോട്ടീസ്

വ്യാജ കേശം; കാന്തപുരത്തിനു ഹൈക്കോടതി നോട്ടീസ്

(വിവാദമാകുന്നതിന്‌ മുമ്പ്‌വി
ടിത സൈറ്റില്‍ നല്‍കിയിരു
ന്നകേശ ഫോട്ടോകളില്‍ ഒന്ന്‌)

കൊച്ചി: മുഹമ്മദ് നബിസ) തങ്ങളുടെ തിരുകേശമെന്ന് പ്രചരിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൊണ്ടുവന്ന വ്യാജ കേശതിനെതിരില്‍ അല്ലാഹുവിന്റെ കോടതിക്ക് മുമ്പേ ഭൌതിക കോടതിയും ഇടപെടുന്നു.
ബോംബയിലെ ചോര്‍ ബസാറിലെ വ്യാപാരിയായ ഇക്ബാല്‍ ജാലിയാ വാലയില്‍ നിന്നും നേരത്തെ കാരന്തൂര്‍ മര്‍കസില്‍ കൊണ്ട് വന്ന വ്യാജ മുടിയുടെ സനദ് തെളിയിക്കാന്‍ കാന്തപുരത്തിന്‌ കഴിയാതെ വന്നപ്പോള്‍, അബൂദാബിയിലെ ശൈഖ്‌ ഖസ്‌റജി മുഖേനെ അതേ വ്യക്തിയില്‍ നിന്നു തന്നെ വ്യാജ മുടി തിരുകേശമെന്ന പേരില്‍ കാന്തപുരം മര്‍കസില്‍ എത്തിക്കുകയായിരുന്നു. 
എന്നാല്‍ സനദില്ലാത്ത മുടിയാണ്‌ വീണ്ടും മര്‍കസില്‍ കൊണ്ട്‌ വന്ന്‌ ആത്മീയ ചുഷണം നടത്തുന്നതെന്നും കുപ്രചരണങ്ങളും പ്രവാചകനിന്ദയും തുടരുന്നതെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിജ സ്ഥിതി അന്വഷിക്കാന്‍ സമസ്‌ത -പോഷക സംഘടനാ  നേതാക്കള്‍ ബോംബെയിലെ ജാലിയാ വാലയെ സമീപിക്കുകയായിരുന്നു.

ജാലിയാവാലയുടെ പക്കലും സനദില്ലാത്ത വ്യാജ മുടികളാണുള്ളതെന്നു മനസ്സിലാക്കിയ നേതാക്കള്‍ പണം നല്‍കി 7 കേശങ്ങള്‍ സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തി പരീക്ഷണ വിധേയമാക്കുകയും കോഴിക്കോട്ട്‌  പ്രദര്‍ശനം നടത്തി ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്‌തിരുന്നു.
എന്നിട്ടും വ്യാജ കേശത്തെ കൈവിടാതെ വിവാദം മറച്ചു പിടിക്കാന്‍ കേരളയാത്രക്കിറങ്ങിയ കാന്തപുരത്തിന്റെ കുത്സിത നീക്കം തുറന്നു കാണിച്ച്‌  എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിമോചനയാത്രയുമായി രംഗത്തിറങ്ങിയിരുന്നു.    
ഇതോടെ വ്യജമുടിയുടെ  യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ സഖാഫികള്‍ അടക്കമുള്ള കാന്തപുരം ഗ്രൂപ്പിലെ പ്രമുഖര്‍ സമസ്‌തയിലേക്ക്‌ മടങ്ങുയും വ്യാജകേശത്തിനെതിരെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു..
ഇതോടെ വ്യാജകേശ പ്രചരണം പാടെ അവസാനിപ്പിച്ച്‌ മറ്റു ചില പരിപാടികളുമായി അണികളെ കൂടെ നിര്‍ത്തി കൊണ്ടുപോകാന്‍ കാന്തപുരം പാടുപെടുന്നതിനിടെയാണ്‌ ഇവ്വിഷയകമായി കേരള  ഹൈക്കോടതി അദ്ധേഹത്തിന്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.
തിരുകേശ വിവാദത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന പ്രചരണം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നു കാണിച്ച്‌ വടകര സ്വദേശി യു.സി അബു നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ്‌ കോടതി നോട്ടീസയച്ചിരിക്കുന്നത്‌..........
നേരത്തെ ഈ വിഷയം സംബന്ധിച്ച്‌ ഹരജി നല്‍കിയിരുന്നെങ്കിലും പൊതുതാല്‍പ്പര്യ ഹരജിയാക്കി നല്‍കാന്‍ ഹൈക്കോടതിഹരജിക്കാരനോട്  നിര്‍ദേശിച്ചിരുന്നു. 
തുടര്‍ന്ന്‌ അഡ്വ. വി ടി കെ മോഹനന്‍ മുഖേന പൊതുതാല്‍പ്പര്യ ഹരജി നല്‍കുകയായിരുന്നു. ഈ ഹരജിയിലാണു ചീഫ്‌ ജസ്റ്റിസ്‌ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ നോട്ടീസയക്കാന്‍ ഉത്തരവായത്‌.
 മറ്റ് സര്‍ക്കാര്‍ എതിര്‍കക്ഷികളായ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും നോട്ടീസയക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍,ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.