ചെര്‍ക്കള : രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസറകോട് ജില്ലാ പരിപാടി ജനുവരി 26ന് ചട്ടഞ്ചാലില്‍ നടക്കും. പരിപാടിയുടെ പ്രചരണത്തിന്റ ഭാഗമായി ചെര്‍ക്കള മേഖല എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന ജാലിക സന്ദേശയാത്ര ഇന്ന് (വെള്ളി) ജുമുഅ നിസ്കാരാനന്തരം ചട്ടഞ്ചാലില്‍ നിന്ന് ജാഥാനായകന് മൊയ്തീന് ചെര്‍ക്കളയ്ക്ക് പതാക കൈമാറി സ്വാഗതസംഘ ചെയര്മാന് പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും. ഖാലിദ് ഫൈസി ചേരൂര്‍ പ്രര്‍ത്ഥന നടത്തും. സി. പി. മൊയ്തു മൗലവി ചെര്‍ക്കള, ടി. ഡി. അഹമ്മദ് ഹാജി, സി. എച്ച് അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും. ജമാല്‍ ദാരിമി ഉപനായകനും ലത്തീഫ് മൗലവി ചെര്‍ക്കള ഡയറക്ടറും ഖാദര്‍ കണ്ണമ്പള്ളി കോഡിനേറ്ററുമായ സന്ദേശയാത്ര നാളെ ബോവിക്കാനത്ത് സമാപിക്കും.
- Rasheed belinjam