ബദിയടുക്ക : ഉലമാഉം ഉമറാഉം നേതൃസ്ഥാനത്തിരുന്ന് പക്വത കാണിക്കണമെന്നും അല്ലാതെ അപക്വമായ തീരുമാനങ്ങളെടുത്ത് സമൂഹത്തെ തിന്‍മയിലേക്ക നയിക്കരുതെന്നും മംഗലാപുരം - കീഴൂര്‍ സംയുക്ത ഖാസിയും സമസ്ത ജില്ലാ പ്രസിഡണ്ടുമായ ത്വാഖാ അഹമ്മദ് മൗലവി അല്‍അസ്ഹരി പറഞ്ഞു. ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ ഉലമാ-ഉമറാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉലമാഉം ഉമറാഉം നന്നായാല്‍ സമൂഹം നന്നായെന്നും ഇക്കൂട്ടര്‍ മോശമായാല്‍ സമൂഹം മൊത്തം മോശമായെന്നും നബിവചനം സൂചിപ്പിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു.
- Rasheed belinjam