സമസ്ത ബഹ്റൈന്‍ മീലാദ് കാമ്പയിന്‍ സമാപനം, SKSSF മനുഷ്യജാലിക, SKSSF സില്‍വര്‍ ജൂബിലി ബഹ്റൈന്‍ തല ഉദ്ഘാടനം; അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി പങ്കെടുക്കും

മനാമ : 'അന്ത്യപ്രവാചകരിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്‍ സമാപന സംഗമത്തിലും എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന മനുഷ്യജാലികയിലും എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയും ചിന്തകനും പ്രഭാഷകനുമായ ബഹുഭാഷാ പണ്ഡിതന്‍ അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി പങ്കെടുക്കും. 23-ാം തിയ്യതി വെള്ളിയാഴ്ച മനാമ ഫാറൂഖ് മസ്ജിദിനു സമീപമുള്ള അല്‍ രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കാലത്ത് 8.30 മുതല്‍ രാത്രി 10 മണി വരെ നീണ്ടു നില്‍ക്കുന്ന സംഗമത്തിലെ സമാപന പൊതു സമ്മേളനത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും.

'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ 25-ാം തിയ്യതി ഞായര്‍ രാത്രി 8 മണിക്ക് പാകിസ്ഥാന്‍ ക്ലബ്ബില്‍ എസ്.കെ.എസ്.എസ്..എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയിലും അതൊടനുബന്ധിച്ച് 'നീതിബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയത്തില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ ഫെബ്രുവരി 19,20,21,22 തിയ്യതികളില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ ബഹ്‌റൈന്‍തല പ്രചരണ സംഗമത്തിലും അദ്ദേഹം പ്രമേയ പ്രഭാഷണം നിര്‍വഹിക്കും.

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. സൈദലവി മുസ്‌ലിയാര്‍ അത്തിപ്പറ്റ അദ്ധ്യക്ഷത വഹിക്കും. വിവിധ മത നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
- Samastha Bahrain