കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19,20,21,22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി നയിക്കുന്ന ജൂബിലി സന്ദേശ യാത്രയും മേഖല സമ്മേളനവും ഇന്ന് (29-1-15 വ്യാഴം) ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് കാസര്‍ഗോഡ് മേഖലയിലെ മൊഗ്രാല്‍ പുത്തൂറില്‍ വെച്ച് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും 7 മണിക്ക് ചെര്‍ക്കള മേഖലയിലും ആലംപാടിയിലും 9മണിക്ക് മുള്ളേരിയ മേഖലയിലെ പള്ളത്തൂറിലെ സ്വീകരണത്തോടെ സമാപ്പിക്കും.
നാളെ മഞ്ചേശ്വരം മേഖലയിലെ ആനക്കല്ലില്‍ നിന്ന് തുടങ്ങി കുമ്പള മേഖലയിലെ സീതാംഗോളില്‍, ബദിയടുക്ക മേഖലയിലെ നെല്ലിക്കയില്‍ സമാപ്പിക്കും. 31 ശനി ഉദുമ മേഖലയിലെ പൊവ്വലില്‍ നിന്ന് തുടങ്ങി കാഞ്ഞങ്ങാട് മേഖല.യിലെ ആറങ്ങാടി സ്വീകരണ ശേഷം നീലേശ്വരം മേഖയിലെ പയ്യങ്കിയില്‍ സമാപിക്കും. 1ന് പെരുമ്പട്ട മേഖലയിലെ ഓട്ടപ്പടവില്‍ നിന്ന് തൃക്കരിപ്പൂര്‍ മേഖലയിലെ ഉടുമ്പുന്തലിയില്‍ സമാപിക്കും. സമാപനം സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്യും. യാത്രയില്‍ ജില്ലാ ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഡയറക്ടറും ഹശിം ദാരിമി ദേലംപാടി കോ- ഓഡിനേറ്ററുമായിരിക്കും. സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സിദ്ദീഖ് അസ്‌രി പാത്തൂര്‍, സി.പി മൊയ്തു മൗലവി, ചെര്‍ക്കള അബ്ദു റശീദ് ഫൈസി ആറങ്ങാടി, ഉപനായകരുമാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, ഡോ. സലീം നദ്‌വി, മുഹമ്മദ് രാമന്തള്ളി, നൗഫല്‍ ഹുദവി കൊടുവള്ളി, അബൂബക്കര്‍ സാലൂദ് നിസാമി, ഖലീല്‍ ഗസനി ചൂരി, ഹാശിം അരിയില്‍ പ്രഭാഷണവും സുബൈര്‍ ദാരിമി പൈക്ക, അഷാഫ് റഹമാനി ചൗക്കി, ഹനീഫ് ഹുദവി ദേലംപാടി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, സുബൈര്‍ ദാരമി പടന്ന, ഉമറുല്‍ ഫാറൂഖ് കൊല്ലമ്പാടി, ജംശീര്‍ തൃക്കരിപ്പൂര്‍, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും., മഹ്മൂദ് ദേളി, മുഹമ്മദലി നീലേശ്വരം, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഹാരിസ് ഹസനി, യൂനുസ് ഹസനി, മുഹമ്മദ് ഫൈസി കജെ, ഷറഫുദ്ദീന്‍ കുണിയ, സുബൈര്‍ നിസാമി, സിദ്ദീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍,ലത്തീഫ് കൊല്ലമ്പാടി, ഇസമായീല്‍ മച്ചംമ്പാടി, ശരീഫ് മുഗു, ജമാല്‍ ദാരിമി, ഹമീദ് അര്‍ഷദി, ഫക്രദ്ദീന്‍ സമേല്‍പ്പറമ്പ് , അബ്ദുല്ല യമാനി, ഇസ്മായില്‍ മുസ്‌ലിയാര്‍ കാഞ്ഞങ്ങാട്, യൂനുസ് ഫൈസി, യൂസുഫ് ആമത്തല, നാഫിഹ് അസ്അദി, ഫൈസല്‍ പേരാല്‍ എന്നിവര്‍ ജാഥയില്‍ സംബന്ധിക്കും.
- Secretary, SKSSF Kasaragod Distict Committee