Showing posts with label Online. Show all posts
Showing posts with label Online. Show all posts

കടമേരി റഹ് മാനിയ്യയില്‍ നിന്നും ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു

സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനാണ് www.ahlussunnaonline.com എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചത്

കടമേരി: സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനായി ആരംഭിച്ച ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു. 
നിലവില്‍ സുന്നി-ബിദഈ കക്ഷികള്‍ക്കിടയില്‍ തര്‍ക്കത്തിലിരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള സമഗ്രമായ ചര്‍ച്ചകളും ഗഹനമായ പഠനവുമാണ് വെബ്സൈറ്റില്‍ സുപ്രധാനമായും  ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 കൂടാതെ വിശ്വാസം, ആചാരം,  അനുഷ്‌ഠാനം, ആത്മീയം,  സംവാദം, പഠനം, ലേഖനങ്ങള്‍, വ്യക്തിത്വങ്ങള്‍, മീഡിയ, 
വിദ്യാഭ്യാസം, കുടുംബം, ജാലകം, ഗുരുമൊഴി, സംഘാടനം തുടങ്ങി വ്യത്യസ്ഥ ടാബുകളിലായി സമഗ്രമായ ഇസ്ലാമിക സന്ദേശ പ്രചരണങ്ങളും പക്തികളും ചേര്‍ത്തിട്ടുണ്ട്. www.ahlussunnaonline.com എന്നാണ് വെബ് സൈറ്റ് വിലാസം. 
കടമേരി റഹ് മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി  സംഘടനയായ ബഹ്ജത്തുല്‍ ഉലമയുടെ നേതൃത്വത്തിലാണ് വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ വെബ്സൈറ്റില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ നടക്കും. 

SKSSF Silver Jubilee Grand finale LIVE-(SKICR-Record)


കൂടുതൽ റെക്കോർഡുകള്‍ക്കും തല്‍സമയ സംപ്രേഷണത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക

SKSSF Silver Jubilee Grand finale LIVE-Record


സമ്മേളനത്തിന്‍റെ തല്‍സമയ സംപ്രേഷണം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാജ കേശം; വിഘടിത പാളയത്തെഞെട്ടിച്ച്‌ വീണ്ടും ജിശാന്‍ മാഹി; തനിക്ക്‌ സംഘടന മെമ്പര്‍ഷിപ്പുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തല്‍

വിഘടിത മെമ്പര്‍ഷിപ്പ്‌ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു 

  • "സംഘടനയോ കാന്തപുരമോ അല്ല, തനിക്ക്‌ വലുത്‌ മുത്തുനബി(സ)തങ്ങളാണ്‌ "
  • "തനിക്കെതിരെ കുപ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നേതാക്കളുടെ 'തിരുനിറം' തുറന്നുകാണിക്കും തീയില്‍ മുളച്ചത്‌ വിഘടിതരുടെ വെയിലത്ത്‌ വാടില്ല"
  • മുടി വിഷയം മാത്രമല്ല വിഘടിതരുമായി 'തടി'വിഷയത്തിലും സംവാദത്തിനുതയ്യാറാണ്

പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യെ നിന്ദിക്കുകയും ഇമാം ജീലാനി, ഇമാം മഅ്‌റൂഫുല്‍ ഖര്‍ഖി, ഇമാം ജുനൈദുല്‍ ബാഗ്‌ദാദി തുടങ്ങിയ മഹാ•ാരുടെ പേരില്‍ വ്യാജ സനദുണ്ടാക്കി അപമാനിക്കുകയും ചെയ്‌തവരുടെ മെമ്പര്‍ഷിപ്പ്‌ താന്‍ ഇനി പോക്കറ്റില്‍ സൂക്ഷിക്കില്ലെന്നും അതിന്റെ സ്ഥാനം കുപ്പതൊട്ടിയാണെന്നും പ്രഖ്യാപിച്ചാണ്‌ ജിശാൻ മാഹി തന്റെ മെമ്പര്‍ഷിപ്പ്‌  വലിച്ചെറിഞ്ഞത്‌.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ്‌ നടത്തിയ ജിശാന്‍മാഹിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കേള്‍ക്കാം. 
(കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയം സംപ്രേഷണം ചെയ്ത കൂടുതൽ റെക്കോർഡുകൾ www.sunnigallery.blogspot.com ൽ ലഭ്യമാണ്)

വ്യാജകേശം; വിഘടിത പാളയത്തെ ഞെട്ടിച്ചും വെല്ലുവിളിച്ചും പയ്യോളിയില്‍ നടന്ന വിശദീകരണ സമ്മേളനം(RECORD)

ഒളവട്ടൂർ സംവാദം നടക്കാതിരിക്കാൻ ഗൂഡാലോജന നടന്നുവെന്ന്  ഇവിടെ വെച്ച് സമസ്തയിലേക്ക് കടന്നു വന്ന സിദ്ധീഖ്  സുഹ് രി നിസാമിയുടെ വെളിപ്പെടുത്തൽ 
വ്യാജകേശ വിവാദത്തില്‍ നാളിതുവരെ നടന്ന അണിയറ രഹസ്യങ്ങള്‍ ഒന്നൊന്നായി ചുരുളഴിച്ചും പ്രവാചകനിന്ദക്കും വിശ്വാസ വഞ്ചനക്കും കൂട്ടു നിന്ന വിഘടിത നേതാക്കളെ പേരെടുത്ത്‌ വെല്ലുവിളിച്ചും കഴിഞ്ഞ ദിവസം പയ്യോളിയില്‍ നടന്ന വിശദീകരണ സമ്മേളനത്തിലെ സുപ്രധാന ഭാഗങ്ങൾ ഇവിടെ  (കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയ സംപ്രേഷണത്തില്‍ നിന്ന്‌)കേള്‍ക്കാം.
  
ജിശാൻ മാഹി സംസരിക്കുന്നു..
സമസ്തയിലേക്ക് കടന്നു വന്ന സിദ്ധീഖ്  സുഹ് രി  സംസരിക്കുന്നു..

മുഹമ്മദ്‌ രാമന്തളി സംസാരിക്കുന്നു..
ചടങ്ങില്‍ വെച്ച്‌ ഹസ്സന്‍ സഖാഫി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങളും കൂടുതല്‍ ക്ലിപ്പുകളുമുള്‍പ്പെടുത്തിയ പ്രോഗ്രാമിന്റെ പൂര്‍ണ്ണമായ വീഡിയോ സിഡി ഉടനെ പുറത്തിറങ്ങുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്‌.(അവ.www.sunni-gallery.blogspot.com)

"സുപ്രഭാതം' ദിനപത്രം ആർക്കും ബദലല്ല; ന്യൂനപക്ഷങ്ങളുടെ ജിഹ്വയാകും; പത്രത്തിന്റെ പ്രചരണത്തിന് മുസ്ലിംലീഗ് തുരങ്കം വച്ചിട്ടില്ല" സുപ്രഭാതം ചെയർമാൻ സംസാരിക്കുന്നു..

തിറ്റാണ്ടുകളായി കേരള സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന സമസ്ത കേരള ജംഇയയ്യത്തുൽ ഉലമ എന്ന പണ്ഡിതസഭ ഒരു ദിനപത്രം എന്ന ആശയത്തിലേക്ക് വരാനുണ്ടായ സാഹചര്യം എന്താണ്, മുസ്ലിംങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തിന്റെ പണ്ഡിത സഭയായ സമസ്ത പുതിയൊരു പത്രം ആരംഭിക്കുമ്പോൾ കേരളസമൂഹത്തിൽ പത്രത്തിന്റെ ഇടവും സ്വീകാര്യതയും എന്തായിരിക്കും പത്രത്തിന്റെ നയവും സ്വഭാവവും ഏത് രീതിയിലായിരിക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജോ.സെക്രട്ടറിയും സുപ്രഭാതം ദിനപത്രം ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്ലിയാർ സംസാരിക്കുന്നു..
ചോ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്വന്തമായി ഒരു പത്രം എന്ന ആശയത്തിലേക്ക് എത്താനുണ്ടായ സാഹചര്യം എന്തായിരുന്നു?
ഇന്ന് വായനാ ശീലം വളരെ കൂടുതലായി ഉള്ള കാലമാണ്. പത്ര മാദ്ധ്യമങ്ങൾ എന്നത് എക്കാലത്തും പ്രസക്തമായി നിൽക്കുന്നുണ്ട്. ദൃശ്യമാദ്ധ്യമങ്ങളൊക്കെ വന്നപ്പോൾ നമ്മൾ പറഞ്ഞിരുന്നത് പത്രം ഇനി ഉണ്ടാവില്ലെന്നും പത്രങ്ങളുടെ ആവശ്യകത ഇനി ഉണ്ടാവുകയില്ലെന്നുമായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ അതൊന്നുമല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്നും ആളുകൾ കണ്ടതും കേട്ടതുമായ വാർത്തകളാണെങ്കിൽ പോലും രാവിലെ പത്രം കിട്ടി അത് വായിച്ചാലെ അവർക്ക് സമാധാനമുള്ളൂ. അപ്പോൾ അങ്ങനെയുള്ള വായനാ ശീലം പ്രത്യേകിച്ചും പത്രം വായിക്കുക എന്നുള്ളത് ഒരു നിലക്കും ഇല്ലാതാവുകയോ കുറഞ്ഞു പോകുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് അത്തരത്തിലുള്ള വായനയുടെയും പത്രത്തിന്റെയും പ്രസക്തി നില നിൽക്കുന്നത് കൊണ്ടും, കൂടാതെ ഇന്ന് ഒരുപാട് പത്രങ്ങളുണ്ടെങ്കിലും സത്യത്തിന്റെ മാദ്ധ്യമമായി ഒരു പത്രവും ഇല്ലെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.അസത്യത്തെ സത്യമാക്കി കാണിച്ച് പുറത്ത് വിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. 
അതുകൊണ്ട് തന്നെ സത്യത്തിന് വേണ്ടി നിലകൊണ്ട് ജനപക്ഷത്ത് നിൽക്കാൻ ഒരു പത്രം വളരെ ആവശ്യമാണ്. അതിന്റെ പ്രസക്തി ഇന്ന് വർദ്ധിച്ചിരിക്കുകയാണ് എന്ന് മനസിലാക്കിയത്‌കൊണ്ടാണ് ഒരു പത്രം എന്നുള്ള ആശയത്തിലേക്ക് സമസ്ത വരുന്നത്.
രണ്ടു വർഷം മുമ്പായിരുന്നു ഒരു പത്രം എന്ന ആലോചന തുടങ്ങിയിട്ട്, ശഷം ഇതിന്റെ വരും വരായ്കയെ കുറിച്ച് ചർച്ച ചെയ്യുകയും പഠനം നട്ടത്തുകയും ചെയ്താണ് ഇന്ന് പത്രം ഇറക്കാനിരിക്കുന്നത്. മാത്രവുമല്ല സമസ്ത എന്ന് പറയുന്നത് ഇന്ന് കേരളത്തിലെ ഒരു പ്രമുഖ സംഘടനയാണ്. മഹാഭൂരിപക്ഷം വരുന്ന മുസ്ലിംങ്ങളുടെയും ആധികാരിക മത നേതൃത്വമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. അപ്പോൾ അങ്ങിനത്തെയൊരു നേതൃത്വവും പ്രസ്ഥാനവും കേരളത്തിലും ഇന്ത്യയിയെ മറ്റു സംസ്ഥാനങ്ങളിലും വ്യാപകമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘടന എന്ന നിലക്ക് സമസ്തക്ക് സമസ്തയുടേതായ കാഴ്ചപ്പാടുകളും നിലപാടുകളും പൊതു സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള സ്വന്തമായ പത്രം അനിവാര്യമാണ് എന്ന് സമസ്തക്ക് ബോധ്യമായി. അതിൽ നിന്നാണ് ഈ ആശയത്തിലേക്കും ചിന്തയിലേക്കും സമസ്തയുടെ നേതാക്കൾ വന്നത്.
ഏത് രീതിയിലുള്ള വ്യത്യസ്തതയായിരിക്കും സുപ്രഭാതം പുലർത്താൻ പോകുന്നത്?
എപ്പോഴും ജനപക്ഷത്ത് നിൽക്കുന്ന സത്യത്തെ സത്യമായി അറിയിക്കുന്ന ഒരു പത്രമായിരിക്കും സുപ്രഭാതം. സത്യം തുറന്നു പറയുക എന്നത് യാതൊരു മടിയുമില്ലാതെ നിർഭയമായി മുന്നോട്ട് പോകുക എന്നാണ് ഞങ്ങളുടെ പോളിസി തന്നെ. ഈ പത്രത്തിന്റെ ശൈലിയും നയവും ഒരു പൊതുമുഖമായിരിക്കും, അല്ലാതെ സംഘടനന്റെ പത്രമെന്നോ അല്ലെങ്കിൽ നമ്മുടെ വാർത്തകൾക്ക് മാത്രം ഉള്ള പത്രമെന്നോ എന്നല്ല. ഇന്ന് കേരളത്തിലുള്ള എല്ലാ പത്രങ്ങളെക്കാൾ വിശാലമായ കാഴ്ചപ്പാടോട് കൂടി തന്നെയായിരിക്കും പത്രം ഇറക്കുക.
പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്നത് മത ന്യൂനപക്ഷ വിഭാഗക്കാരുടെ ഒരുപാട് അവകാശങ്ങൾ ഹനിക്കപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. അവർക്ക് എന്താണ് കിട്ടേണ്ടതെന്ന് പുറം ലോകം തന്നെ അറിയാതെ പോകുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. അതേസമയം സർക്കാർ തലത്തിലും മറ്റുമൊക്കെ ഒരുപാട് അവകാശങ്ങളും ആനുകൂല്യങ്ങളും നിയമപരമായി തന്നെ അവർക്കുണ്ട്. 
അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ എന്താണോ അതിനുവേണ്ടി ശബ്ദിക്കാനും അത് ന്യൂനപക്ഷ വിഭാഗത്തിന്റെ അവകാശങ്ങൾ ലഭിക്കാനും ആവശ്യമായ നിലക്ക് ഇതിലൊക്കെ ഇടപെടുന്ന പത്രം കൂടിയായിരിക്കും സുപ്രഭാതം. ഇതിൽ എല്ലാവരുടെയും വാർത്തകൾക്ക് ഇടമുണ്ടാകും. ഇത് സമസ്തയുടെ മാത്രം പത്രമല്ല എല്ലാവരുടേതും ആണ്.
പതിറ്റാണ്ടുകളായി മുസ്ലിം ലീഗുമായി ചേർന്നു നിന്നിട്ടുള്ള സംഘടനയാണല്ലോ സമസ്തക്കാർ, സുപ്രഭാതം ഇറങ്ങുമ്പോൾ ലീഗുമായും ചന്ദ്രികയുമായും പുലർത്തിയിരുന്ന ബന്ധത്തിന് കോട്ടം പറ്റില്ലേ..?

‘ദക്ഷിണാഫ്രിക്കയെ ചെയ്ത പോലെ ഇസ്രയേലിനെയും ബഹിഷ്‌കരിച്ച് ഒറ്റപ്പടുത്തുകയാണിനി വേണ്ടത്’ പ്രഫസര്‍ രാമകൃഷ്ണന്‍ സംസാരിക്കുന്നു

ല്‍ഹി, ജവഹര്‍ലാല്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് മുന്‍ ചെയര്‍പേഴ്‌സനും ഇപ്പോള്‍ പ്രഫസറുമാണ് ഏ.കെ രാമകൃഷ്ണന്‍. അമേരിക്കയോടും ഇസ്രയേല്‍ ആധിപത്യത്തോടും വിമര്‍ശം തുടരുന്ന ഇന്‍ര്‍നാഷനല്‍ റിലേഷന് പഠനവിഭാഗത്തില്‍ അറിയപ്പെട്ട ഇന്ത്യന്‍ അക്കാദമിക്കുകളില്‍ ഒരാളാണ് അദ്ദേഹം. ഇസ്ലാം, പശ്ചിമേഷ്യ, വിമര്‍ശനസിദ്ധാന്തത്തിലൊക്കെ വിദഗ്ദനായ രാമകൃഷ്ണന്‍, ഇസ്രയേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരഅതിക്രമങ്ങളെ ശക്തമായി അപലപിക്കുകയും വംശീയവിവേചനത്തിന്റെ പേരില്‍ അന്താരാഷ്ട്രസമൂഹം ദക്ഷിണാഫ്രിക്കയെ ബഹിഷ്‌കരിച്ച രീതിയില്‍ ഇസ്രയേലിനെയും പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടത്തുന്നു. ഇസ്‍ലാം ഓണ്‍വെബിനു വേണ്ടി അഭയ്കുമാറും സയ്യിദ് മുഹമ്മദ് റഖീബും നടത്തിയ സംഭാഷണത്തില്‍, ഇസ്രയേല്‍ കടന്നേറ്റത്തെ കുറിച്ചും ചൈന, ഇന്ത്യ, അറബ് ലോകമടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഫലസ്ഥീന്‍ സ്വതന്ത്ര പ്രസ്ഥാനത്തോടൊപ്പം പൂര്‍ണ ഐക്യദാര്‍ഢ്യം കാണിക്കുന്നതിലുണ്ടായ പരാജയങ്ങളെ കുറിച്ചും സംസാരിക്കുന്നു.: ലേഖനത്തിന്റെ പൂർണ ഭാഗം വായിക്കാൻ www.islamonweb.net സന്ദർശിക്കുക 

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വൈജ്ഞാനിക വിരുന്ന്‌ 'ബുഷ്‌റാക്കുമുൽ യൌം' തുടരുന്നു..

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വിശുദ്ധ റമസാനു മുമ്പ്‌ ആരംഭിച്ച 'ബുഷ്‌റാക്കുമുൽ യൌം' എന്ന പേരിലുള്ള വൈജ്ഞാനിക വിരുന്ന്‌ വ്യത്യസ്‌ത പഠന പരമ്പരകളുമായി തുടരുന്നു:

'ബുഷ്‌റാക്കുമുൽ യൌം' മുന്‍ പ്രോഗ്രാമുകളുടെ റെക്കോര്‍ഡുകള്‍ കേള്‍ക്കാന്‍ 
ഇവിടെ Click ചെയ്യുക.

സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം ഇന്ന്

സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍,
ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീനര്‍
മുസ്തഫ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍
 പത്ര സമ്മേളനത്തിൽ
കോഴിക്കോട്: മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സുപ്രഭാതം വിടരുകയായി. ഇനി മലയാളിയെ വിളിച്ചുണര്‍ത്താനും വിളികേള്‍ക്കാനും സുപ്രഭാതമുണ്ടാവും. ഇഖ്‌റഅ് പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനംഇന്ന് രാവിലെ 10ന് പത്രത്തിന്റെ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രഭാതം ദിനപത്രം ഓഗസ്റ്റ് 31ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളത്തിന് സമര്‍പ്പിക്കും. സപ്തംബര്‍ ഒന്ന് മുതല്‍ പത്രം വായനക്കാരുടെ കൈകളിലെത്തും.
ഓഗസ്റ്റ് ഒന്നിന് പത്രം പുറത്തിറക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ വിപുലമായ പ്രചരണം നടത്തി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ഈ പ്രചരണം വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കി. കോഴിക്കോട് ഒരു എഡിഷനോടെ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, മൂന്നും പിന്നീട് അഞ്ചും ഇപ്പോള്‍ ആറും എഡിഷന്‍ തുടങ്ങേണ്ടി വന്നു. ഏജന്‍സി സംവിധാനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പത്രം വായനക്കാരില്‍ എത്തിക്കാന്‍ സാധിക്കാത്തത് കാരണമാണ് ഓഗസ്റ്റ് ഒന്നില്‍ നിന്ന് സപ്തംബര്‍ ഒന്നിലേക്ക് നീട്ടിയത്. അത്യാധുനിക ന്യൂസ്‌പേപ്പര്‍ മാനേജ്‌മെന്റ് സിസ്റ്റമായ ന്യൂസ് റാപ്പ് സംവിധാനമാണ് പത്രത്തില്‍ ഉപയോഗിക്കുന്നത്.
വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പന്നരായ പ്രമുഖ പത്രപ്രവര്‍ത്തകര്‍ സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മേല്‍നോട്ടം വഹിക്കുന്ന സുപ്രഭാതത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും മുന്‍ ഡയരക്ടറും കോളമിസ്റ്റുമായ സി.പി രാജശേഖരന്‍ ആണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍ പങ്കെടുത്തു.

"സുപ്രഭാതം" പുലരാന്‍ ഇി 17 നാള്‍ മാത്രം.. യാഥാര്‍ത്ഥ്യം സമ്മതിച്ച് വിമര്‍ശകരും രംഗത്ത്!

കൂടുതൽ എഡിഷുകളുമായി പ്രസിദ്ധീകരണം ആരംഭിക്കുന്ന പ്രഥമ പത്രമെന്ന ഖ്യാതി സുപ്രഭാതത്തിനെന്നു 'കെ.വാർത്ത‍'; എങ്കിലും കുപ്രച്ചരണങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല
 കഴിഞ്ഞ ദിവസത്തെ കെ.വാർത്ത‍ ന്യൂസ്‌ 
തിരുവന്തപുരം: ചില സത്യങ്ങള്‍ അങ്ങിനെയൊണ്.. ആദ്യമൊക്കെ അതു നിരാകരിക്കും.. ഉൾകൊള്ളാൻ കഴിയാതെ വരുമ്പോൾ കുപ്രചരണങ്ങളഴിച്ചു വിട്ടു പ്രതിരോധിക്കാനും  ശ്രമിക്കും.. പക്ഷെ എത്ര നാൾ..?
ഒടുവിൽ, ആ സത്യം  എല്ലാ  പ്രതിബന്ധങ്ങളെയും വകഞ്ഞു മാറ്റി, ഒരോ സുപ്രഭാതവും അതിന്റെ കിരണങ്ങളുതിര്‍ത്ത് ശക്തി പ്രാപിക്കുമ്പോള്‍.. ആ ചുടും വെളിച്ചവും ചുറ്റുപാടുകളെ പ്രകാശിതമാക്കുമ്പോള്‍.. അതംഗീകരിക്കാതെ പറ്റില്ലല്ലോ?. 
അപ്പോഴാണ് ആ സത്യം അവരറിയാതെ അവരിലൂടെ തന്നെ പുറത്തു വരുന്നത്.
പറഞ്ഞു വന്നത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കെ.വാര്‍ത്ത ഓണ്‍ലൈന്‍ ന്യൂ സ് പോര്‍ട്ടിലെ സുപ്രഭാതം ദിന പത്രം സംബന്ധിച്ച വാര്‍ത്തയെ കുറിച്ചാണ്.
 ന്യൂസ്പോര്‍ട്ടിന്റെ കഴിഞ്ഞ ദിവസത്തെ പ്രധാന സ്റ്റോറി ഇപ്രകാരമാണ്: “ആറു എഡിഷുകള്‍.. അഞ്ചു ലക്ഷം കോപ്പി, സുപ്രഭാതം ആഗസ്റ് ഒന്നിന് "
    ഇതിലെന്താണിത്ര പുതുമ? എന്നാവും.. ആ പുതുമ അറിയണമെങ്കിൽ നേരത്തെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച ഇതു സംബന്ധിച്ച ഒരു വാര്‍ത്ത കാണണം (ലിങ്ക്: 'സുപ്രഭാതം' കുപ്രചരണം; 'കെ.വാര്‍ത്ത' കള്ളം പറയുന്നു..ജാള്യത മറക്കാന്‍ കരണം മറിച്ചിലും..)
അഥവാ “ചന്ദ്രികക്കു ബദലാകാന്‍ ഉദ്ധേശിച്ച സുപ്രഭാതം ദിപത്രം സമസ്ത വേണ്ടെന്നു വെച്ചു” വെന്ന കുപ്രചരണം അഴിച്ചു വിട്ടപ്പോള്‍ അത് ചൂണ്ടി ക്കാണിച്ചവരോടായി പത്രം പിന്നീട് പറഞ്ഞത് “അല്ല സുപ്രഭാതം വൈകും എന്നത് കുപ്രചരണമല്ല, നേതാക്കൾ പറഞ്ഞ സത്യം” എന്ന തലവാചകത്തോടെയുള്ള മറ്റൊരു ശുദ്ധ കളവാണ്. 
         ഏതായാലും ഇപ്പോള്‍ “സുപ്രഭാതത്തിനു അഞ്ചു  ലക്ഷം കോപ്പികളുണ്ടെന്നും തുടക്കത്തിൽ ആറു എഡിഷനുകളാനുള്ളത് ” എന്ന തലവാചകത്തോടെ കഴിഞ്ഞ  ദിവസം  നൽകിയ വാര്‍ത്തയിൽ പക്ഷേ.. പഴയ ആരോപണങ്ങളോ പത്രത്തെ കുറിച്ചും തോക്കളെ കുറിച്ചും നടത്തിയ കുപ്രചരണങ്ങളോ അവയ്ക്കുള്ള മറുപടിയോ ഇല്ലെന്നു മാത്രമല്ല, ഇത്രയേറെ എഡിഷുകളുമായി പ്രസിദ്ധീകരണം ആരംഭിക്കുന്ന  പത്രം എന്ന പ്രത്യേകത സുപ്രഭാതത്ത്ിനു  സ്വന്തമാണെന്നും വെണ്ടക്ക നിരത്തിയതും ശ്രദ്ധേയമാണ്. 
ഏതായാലും സമുദായത്തെ കുറിച്ച്, പ്രത്യേകിച്ച് സമസ്തയെ കുറിച്ച് എഴുതുമ്പോള്‍ അൽപം എരിവും പുളിയും വേണമെങ്കിൽ മുസ്ളിം ലീഗിന്റെ പിരടിയിലും കേറിപിടിക്കണമെന്നുള്ള പോര്‍ട്ടറിന്റെ പതിവ് രീതി റിപ്പോര്‍ട്ടിലുടീളം കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്നത് സുപ്രഭാത വിരോധികള്‍ക്കെല്ലാം ആശ്വാസം നല്കുന്ന കാര്യമാണ് .

'ഇസ്തിഗാസ' ശിര്‍ക്കോ? സുന്നി-മുജാഹിദ് സംവാദ വ്യവസ്ഥ തയ്യാറാക്കൽ ഇന്ന് ക്ലാസ് റൂമിൽ


ഓണ്‍ലൈൻനിരവധി സംവാദങ്ങളിലൂടെ വഹാബി ആശയങ്ങളെ തരിപ്പണമാക്കിയ ഓണ്‍ലൈനിലെ കേരള ഇസ്ലാമിക് ക്ലാസ് റൂം വീണ്ടും സംവാദത്തിലേക്ക്. 
നേരത്തെ മംഗലാപുരത്ത് നടന്ന സംവാദത്തിന്റെ തുടർച്ചയായായാണ്‌ ഇസ്തിഗാസ എന്ന വിഷയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 11 .30 ന് സുന്നി-മുജാഹിദ് വിഭാഗത്തിന്റെ സംവാദ വ്യവസ്ഥ തയ്യാറാക്കൽ നടക്കുന്നത്. ഇതിന്റെ തൽ സമയ സംപ്രേഷണം www.kicrlive.com , ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ എന്നിവ മുഖേന തല്‍സമയം ലഭ്യമായിരിക്കും. 

"ജിശാന്‍ മാഹിയും പേരോടും തമ്മില്‍ നാല്‌ മണിക്കൂര്‍ " സംഭാഷണം തുടർ ഭാഗവും ചർച്ചയും ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍

ഓണ്‍ലൈൻ : വിഘടിത മുശാവറയുടെതടക്കമുള്ള അണിയറ രഹസ്യങ്ങള്‍ തുറന്നു കാണിക്കുന്ന നാലര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ജിശാന്‍മാഹിയും പേരോട്‌ അബ്‌ദുറഹ്‌ മാന്‍ സഖാഫിയും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ തുടർ ഭാഗം  ഇന്ന്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ പുറത്ത്‌ വിടുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു. 
നേരത്തെ പുറത്തു വിട്ട സംസാര ഭാഗത്തിന്റെ തുടർ ഭാഗങ്ങളിലെല്ലാം  ഇരുവരുടെയും സംസാരങ്ങൾ ക്ലിയർ ആക്കിയിട്ടുണ്ടെന്നും നേരത്തെ ക്ലിയർ ഇല്ലാതെ പുറത്തു വിട്ട ഭാഗങ്ങൾ ക്ലിയർ ചെയ്തു www.sunni-gallery.blogspot.com  എന്ന സൈറ്റിൽ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Related Post: "ജിശാന്‍ മാഹിയും പേരോടും തമ്മില്‍ നാല്‌ മണിക്കൂര്‍ " സംഭാഷണം ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍

"ജിശാന്‍ മാഹിയും പേരോടും തമ്മില്‍ നാല്‌ മണിക്കൂര്‍ " സംഭാഷണം ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍

ഓണ്‍ലൈൻ : വിഘടിത മുശാവറയുടെതടക്കമുള്ള അണിയറ രഹസ്യങ്ങള്‍ തുറന്നു കാണിക്കുന്ന നാലര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ജിശാന്‍മാഹിയും പേരോട്‌ അബ്‌ദുറഹ്‌ മാന്‍ സഖാഫിയും തമ്മിലുള്ള സ്വകാര്യ സംഭാഷണം ഇന്ന്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ പുറത്ത്‌ വിടുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു. 
പുതിയ സാഹചര്യത്തില്‍ വിഘടിത നേതൃത്വം തന്റെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന പേരോട്‌, കാന്തപുരത്തിനുള്ള തന്റെ അകമഴിഞ്ഞ പിന്തുണയും ആത്മാര്‍ത്ഥതയും പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ പേരോടിന്റെ 'തനിനിറം' വ്യക്തമാക്കുന്ന സംഭാഷണ ഭാഗം ക്ലാസ്സ്‌ റൂം പുറത്തുവിടുന്നത്‌. 
ലൈവ് പ്രോഗ്രാം www.kicrlive.com , ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും.

നൂറുന്‍ അലാ നൂര്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡ്‌ ; KICR മീലാദ് ഓണ്‍ലൈൻ കാമ്പയിന്‍ (RECORDS)

നൂറുന്‍ അലാ നൂര്‍ ക്ലാസ്സ്‌ റൂംKICR മീലാദ് ഓണ്‍ലൈൻ കാമ്പയിന്‍ ഇതുവരെ  അവതരി പ്പിച്ച വിഷയാവതരണങ്ങളും സംശയനിവാരണങ്ങളും കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക. 

ഇയ്യാട് മദ്ഹു റസൂൽ സമ്മേളനം (റെക്കോര്ഡ്)

For more Kerala islamic Class room live Records.. Pls Click here

നൂറുന്‍ അലാ നൂര്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡ്‌ ; KICR മീലാദ് ഓണ്‍ലൈൻ കാമ്പയിന്‍ (RECORDS)

നൂറുന്‍ അലാ നൂര്‍ ക്ലാസ്സ്‌ റൂംKICR മീലാദ് ഓണ്‍ലൈൻ കാമ്പയിന്‍ ഇതുവരെ  അവതരി പ്പിച്ച വിഷയാവതരണങ്ങളും സംശയനിവാരണങ്ങളും കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക. 

വ്യവസ്ഥ തയ്യാറായി...സുന്നി–മുജാഹിദ്‌(സകരിയ്യ വിഭാഗം) ഓണ്‍ലൈന്‍ സംവാദം ജനു.29ന്‌

കൂടുതല്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡുകള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക