പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യ ജൂനിയര്‍ കോളേജുകളുടെ കോഡിനേഷന്‍ കമ്മറ്റി നാളെ (ശനി) കാലത്ത് 11 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ വെച്ച് ചേരും. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും തുടങ്ങാനിരിക്കുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളുടെയും പ്രിന്‍സിപ്പാള്‍മാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോഡിനേറ്റര്‍ പി.പി മുഹമ്മദ് ഫൈസി അറിയിച്ചു.