കുമ്പള മേഖല ഖാസിയായി ശൈഖുന ടി.കെ.എം. ബാവ മുസ്ലിയാര്‍ 14ന്‌ സ്ഥാനമേല്‍ക്കും

കാസര്‍കോട്‌ : കുമ്പള മേഖലാ സംയുക്ത ജമാഅത്ത്‌ ഖാസിയായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റും നിലവില്‍ കാസറഗോഡ് സംയുക്ത ഖാസിയുമായ ശൈഖുന ടി.കെ.എം. ബാവ മുസ്ലിയാര്‍ 14ന്‌ വൈകിട്ട്‌ നാല്‌ മണിക്ക്‌ ശഹീദേ മില്ലത്ത്‌ ഖാസി സി.എം. ഉസ്‌താദ്‌ നഗറില്‍(കുമ്പള ബദര്‍ ജുമാ മസ്‌ജിദ്‌ പരിസരത്ത്‌) വെച്ച്‌ നടക്കുന്ന ചടങ്ങില്‍ വെച്ച് സ്ഥാനമേല്‍ക്കും. 2.30ന്‌ മൊഗ്രാലില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടികളോടെ നിയുക്ത ഖാസിയെ കുമ്പളയിലേക്ക്‌ സ്വീകരിച്ച്‌ കൊണ്ട്‌ പോകും. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ മഞ്ചേശ്വരം സംയുക്ത ജമാഅത്ത്‌ പ്രസിഡന്റ്‌ സയ്യിദ്‌ അത്താഉള്ളാഹ്‌ തങ്ങള്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ യു.എം. അബ്ദുല്‍ റഹ മാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ നിയുക്ത ഖാസിക്ക്‌ തലപ്പാവ്‌ അണിയിക്കും. കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ ഖാസി സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖാസിയായി ഷാള്‍ അണിയിക്കും. ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്ദുല്‍ റസ്സാഖ്‌ ബുസ്‌താനി മുഖ്യ പ്രഭാഷണം നടത്തും. മൂടിഗെ ഖാസി സയ്യിദ്‌ എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുങ്കൈ, ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍, ഖാസി സയ്യിദ്‌ മുഹമ്മദ്‌ മദനി തങ്ങള്‍ മൊഗ്രാല്‍, ഖാസി ഇ.കെ. മഹമൂദ്‌ മുസ്ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ മിത്തബൈല്‍, എം.എ. ഖാസിം മുസ്ലിയാര്‍, സംയുക്ത ജമാഅത്ത്‌ പ്രസിഡന്റ്‌ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി എം.എല്‍.എ. യു.ടി. ഖാദര്‍ എം.എല്‍.എ. തുടങ്ങിയ നേതാക്കളും തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്‌, കാസര്‍കോട്‌, മഞ്ചേശ്വേരം സംയുക്ത ജമാഅത്ത്‌ ഭാരവാഹികളും, രാഷ്രീയ നേതാക്കളും, വിവിധ ജമാഅത്ത്‌ മുദരിസ്‌, കത്തീബുമാര്‍, ഭാരവാഹികള്‍, മറ്റു ഉലമാ-ഉമറാ നേതാക്കളും, സമസ്‌ത പോഷക സംഘടനാ നേതാക്കളും മഹല്ല്‌ നിവാസികളും സംബന്ധിക്കുമെന്ന്‌ യു.എം. അബ്ദുല്‍ റഹ്‌മാന്‍ മൗലവി(ചെയര്‍മാന്‍), കെ. മുഹമ്മദ്‌ മാസ്‌റ്റര്‍ (പ്രസ്‌ഡന്റ്‌ സംയുക്ത ജമാഅത്ത്‌), എം. ഖാലിദ്‌ ഹാജി(വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സംയുക്ത ജമാഅത്ത്‌), സയ്യിദ്‌ ഹാദീ തങ്ങള്‍(ജനറല്‍ സെക്രട്ടറി സംയുക്ത ജമാഅത്ത്‌), ബി.എം. അബ്ദുല്‍ ഖാദര്‍ ബത്തേരി(ട്രഷറര്‍ സംഘാടക സമിത്‌), കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍(വര്‍ക്കിംഗ്‌ സെക്രട്ടറി സംയുകത ജമാഅത്ത്‌), സി.എം. ഹംസ(ജോ: കണ്‍വീനര്‍ സംഘടകാ സമിതി), കോഹിനൂര്‍ മൂസ്സ ഹാജി കൊടിയമ്മ, ബി.എന്‍. മുഹമ്മദലി(പബ്ലിസിറ്റി ചെയര്‍മാന്‍), കെ. മുഹമ്മദലി(ജനറന്‍ കണ്‍വീനര്‍ സംഘാടസമിതി),കെ.എം. അബ്ബാസ്‌(പബ്ലിസിറ്റി കണ്‍വീനര്‍), മുഹമ്മദ്‌ കോരിക്കണ്ടം(ഫിനാന്‍സ്‌ കണ്‍വീനര്‍), വി.എച്‌. ഖാലിദ്‌(പബ്ലിസിറ്റി), ബി.എ. റഹ്മാന്‍ ആരിക്കാടി(പബ്ലിസിറ്റി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.