രാഷ്‌ട്രരക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതലായി SKSSF മനുഷ്യജാലിക സമാപിച്ചു

കാസര്‍കോട്‌ : രാഷ്‌ട്രരക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എല്ലാ ജില്ല കേന്ദ്രങ്ങളിലും വര്‍ഷങ്ങളിലായി ജനുവരി 26ന്‌ നടന്നുവരുന്ന മനുഷ്യജാലിക കാസര്‍കോട്‌ ജില്ലാതല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍ വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. പൊസോട്ട്‌ മഖാം സിയാറത്തിന്‌ സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട്‌ എന്‍.പി.എം.സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്‌തജില്ലജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി ജില്ലാപ്രസിഡണ്ടിന്‌ പതാക കൈമാറി ആരംഭിച്ച മനുഷ്യജാലിക റാലിക്ക്‌ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, മുഹമ്മദ്‌ ഫൈസി കജ, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍, ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന്‍ ദാരിമി പടന്ന, സത്താര്‍ ചന്തേര, ഹബീബ്‌ ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി കോട്ടപ്പുറം, സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാഭാരവാഹികള്‍ക്ക്‌ പിന്നില്‍ ദേശിയപതാകയുടെ കളറിന്‌ അനുസരിച്ച്‌ കാമ്പസ്‌, ത്വലബ, വിഖായ വളണ്ടിയര്‍മാര്‍ അണിനിരന്നു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ന്റെ പതാക വഹിച്ചുകൊണ്ട്‌ മുന്നൂറ്റി പതിമൂന്ന്‌ അംഗങ്ങളില്‍ കാമ്പസ്‌ വിംഗിന്റെ പ്രവര്‍ത്തകര്‍ കുങ്കുമ തൊപ്പിയും ത്വലബ വിംഗിന്റെ പ്രവര്‍ത്തകര്‍ വെള്ള തൊപ്പിയും വിഖായ വിംഗിന്റെ പ്രവര്‍ത്തകര്‍ പച്ച തൊപ്പിയും ധരിച്ചാണ്‌ റാലിയില്‍ അണിനിരന്നത്‌. അതിന്റെ പിന്നില്‍ തൊണ്ണൂറ്റിയാറ്‌ ജില്ലാകൗണ്‍സിലര്‍മാരും ആയിരത്തോളം വരുന്ന മുതഅല്ലിമിങ്ങളും അതിന്റെ പിന്നില്‍ ആയിരക്കണക്കിന്‌ സാധാരണപ്രവര്‍ത്തകരും ജാലികയില്‍ സംബന്ധിച്ചു. ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സമ്മേളനം ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ബഷീര്‍ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി ഹബീബ്‌ ഫൈസി കോട്ടപാടം മുഖ്യപ്രഭാഷണം നടത്തി. മംഗലാപുരം - കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍ അല്‍അസ്‌ഹരി, സമസ്‌താ ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി, സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട്‌ എന്‍.പി.എം.സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ സുന്നിയുവജനസംഘം ജില്ലാപ്രസിഡണ്ട്‌ എം.എ.ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, ട്രഷറര്‍ മെട്രോ മുഹമ്മദ്‌ഹാജി, പൈവളിഗ അബ്‌ദുള്‍ഖാദര്‍ മുസ്ലിയാര്‍, പാത്തൂര്‍ അഹമ്മദ്‌ മുസ്ലിയാര്‍, അബ്ബാസ്‌ ഫൈസി പുത്തിഗ, പള്ളങ്കോട്‌ അബ്‌ദുള്‍ഖാദര്‍ മദനി, സി.എച്ച്‌.ഖാലിദ്‌ ഫൈസി, പി.എസ്‌.ഇബ്രാഹിം ഫൈസി, മഹ്മൂദ്‌ ദാരിമി, സയ്യിദ്‌ ഹാദി തങ്ങള്‍, എന്‍.എ.അബൂബക്കര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, എം.അബ്‌ദുല്ല മുഗു, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, ഇബ്രാഹിം മുണ്ടിത്തടുക്ക, ഇബ്രാഹിം ഹാജി മച്ചംപാടി, ആലിക്കുഞ്ഞി ദാരിമി, സി.പി.മൊയ്‌തു മൗലവി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച്‌ മുസ്ലീം ലീഗ്‌ ഗോള്‍ഡന്‍ അബ്‌ദുള്‍ഖാദര്‍, കോണ്‍ഗ്രസ്‌ അഡ്വ. സുബ്ബറൈ, ബി.ജെ.പി. അഡ്വ. ശ്രീകാന്ത്‌, സി.പി.എം. ചന്തപ്പന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.