ബഹ്‌റൈന്‍ മനുഷ്യ ജാലിക നാളെ; അലവി കുട്ടി ഹുദവിക്കു ഇന്ന് സ്വീകരണം



മനാമ: “രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍”എന്ന പ്രമേയത്തില്‍  റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ മേഖലകളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിക്കുന്ന `മനുഷ്യജാലിക' യുടെ ഭാഗമായി ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യജാലിക വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ കര്‍ണ്ണാടക ക്ലബ്ബില്‍ നടക്കും. 
വര്‍ഷം തോറും മത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു നടന്നു വരുന്ന മനുഷ്യജാലികയില്‍ സംബന്ധിക്കാന്‍ യുവ പണ്‌ഢിതനും വാഗ്മിയും ദുബൈ സുന്നി  സെന്റര്‍ റിസോഴ്സ്‌ പേഴ്സണുമായ അലവി കുട്ടി ഹുദവി മുണ്ടം പറമ്പ്‌ ഇന്ന്‌ ബഹ്‌റൈനില്‍ എത്തും. 
മനുഷ്യജാലിക സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ബഹ്‌റൈന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി ഫാദര്‍ റന്‍ജി വര്‍ഗീസ്‌ മുഖ്യാതിഥിയായിരിക്കും. മുഹമ്മദലി ഫൈസി വയനാട്‌ മനുഷ്യജാലികക്ക്‌ നേതൃത്വം നല്‍കും. സി.കെ.പി അലി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.
ഇന്ത്യന്‍സ്‌കൂള്‍ ചെയര്‍മാന്‍ ശ്രീ.എബ്രഹാം ജോണ്‍, സി.സി.ഐ. സെക്രട്ടറി കെ.ടി.സലീം, കെ.എം.സി.സി ജന.സെക്രട്ടറി എസ്‌.വി ജലീല്‍ സാഹിബ്‌, ഒ.ഐ.സി.സി പ്രസി. രാജുകല്ലുമ്പുറം, ടി.എം.സി.സി ജന.സെക്രട്ടറി സയ്യിദ്‌ അലി, സമസ്‌ത സെക്രട്ടറി, എസ്‌.എം അബ്‌ദുല്‍ വാഹിദ്‌, കോ ഓര്‍ഡിനേറ്റര്‍ അബ്‌ദു റസാഖ്‌ നദ്‌ വി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. 
ഇന്ന്‌ (വ്യാഴാഴ്‌്‌ച) രാത്രി 8.30ന്‌ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന അലവികുട്ടി ഹുദവിക്ക്‌ സമസ്‌ത കേരള സുന്നി ജമാഅത്തും ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫും സ്വീകരണം നല്‍കും. പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന്‌ നേതാക്കള്‍ അറിയിച്ചു.