ചിന്തക്കും അഭിപ്രായ
സ്വാതന്ത്ര്യത്തിനും ഇന്ത്യന്‍ പൗരന് ലഭിക്കുന്ന അവകാശമാണ് നമ്മുടെ
റിപ്പബ്ലിക്കിന്റെ ഏറ്റവും മികച്ച സംസ്‌കാരമെന്ന് ഞങ്ങള്‍ ഉറച്ച്
വിശ്വസിക്കുന്നു.
വിവിധ സംസ്‌കാരങ്ങളേയും വിശ്വാസങ്ങളേയും മാനിച്ച് കൊണ്ട്
തന്നെ അന്തസുള്ള ഒരു രാഷ്‌ട്രമായി തല ഉയര്‍ത്തി നില്‍ക്കുന്നതാണ് ഇന്ത്യയുടെ
മഹത്വമെന്ന് ഞങ്ങള്‍ ഉറക്കെ ഉദ്‌ഘോഷിക്കുന്നു.
വിരുദ്ധമായി ചിന്തിക്കുന്നവരും
വിഭാഗീയത സൃഷ്‌ടിക്കുന്നവരും രാഷ്‌ട്രത്തിന്റെ ശത്രുക്കളാണെന്ന് ഞങ്ങള്‍ സഗൗരവം
തിരിച്ചറിയുന്നു.
അക്രമിയായ ഭരണാധികാരികള്‍ക്കും അരാജകത്വം സൃഷ്‌ടിക്കുന്ന
ഭരണിയര്‍ക്കും നമ്മുടെ നാട്ടില്‍ ഇടമുണ്ടാവരുതെന്ന് നാം ആര്‍ജ്ജവത്തോടെ
ആഗ്രഹിക്കുന്നു.
വൈവിധ്യങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ജീവസുറ്റ ഇന്ത്യന്‍ മനസ്സ് കരുതലോടെ സൃഷ്‌ടിക്കാന്‍ നാം ഓരോ ഇന്ത്യക്കാരനും
ബാധ്യതയുണ്ട്.
റിപ്പബ്ലിക്കിന്റെ ഈ സുന്ദര സുദിനത്തില്‍ നമുക്ക് അതിനായി
പ്രതിജ്ഞ പുതുക്കാം.
കൂടുതല്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ഞങ്ങള്‍ വിളിച്ച്
പറയുന്നു രാഷ്‌ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍
SKSSF സിന്ദാബാദ്