SKSSF മുഖാമുഖം ഇന്ന്‌ (21)

കാഞ്ഞങ്ങാട്‌ : SKSSF കാസര്‍കോട്‌ ജില്ല ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ ഇന്ന്‌ (21 ശനി) രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട്‌ വ്യാപാരി ഭവനില്‍ വെച്ച്‌ ആദര്‍ശ സമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കും. രാവിലെ 9 മണിക്ക്‌ സുന്നിയുവജനസംഘം ജില്ലാട്രഷറര്‍ മെട്രോ മുഹമ്മദ്‌ ഹാജി പതാക ഉയര്‍ത്തും. പരിപാടി ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസിജെഡിയാറിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറയും. സലീം ഫൈസി ഇര്‍ഫാനി, മുസ്‌തഫ അഷ്‌റഫി കക്കുപ്പടി, എം.ടി.അബൂബക്കര്‍ ദാരിമി, ഷൗക്കത്ത്‌ ഫൈസി മഞ്ചേരി, ഗഫൂര്‍ അന്‍വരി തുടങ്ങിയവര്‍ മുഖാമുഖത്തിന്‌ നേതൃത്വം നല്‍കും. അബ്ബാസ്‌ ഫൈസി പുത്തിഗെ, കീച്ചേരി അബ്‌ദുള്‍ഗഫൂര്‍ മൗലവി, ഹംസ മുസ്ലിയാര്‍, എം.മൊയ്‌തു മൗലവി, ടി.പി.അലി ഫൈസി, അബ്‌ദുല്‍ അസീസ്‌ അഷ്‌റഫി പാണത്തൂര്‍, മുബാറക്ക്‌ ഹസൈനാര്‍ ഹാജി, അഷ്‌റഫ്‌ മിസ്‌ബാഹി, ഷമീര്‍ ഹൈത്തമി ബല്ല കടപ്പുറം, അബ്‌ദുല്ല ദാരിമി തോട്ടം, ബഷീര്‍ ബെളളിക്കോത്ത്‌, കൂളിക്കാട്‌ കുഞ്ഞബ്‌ദുളള ഹാജി, കെ.യു.ദാവൂദ്‌ ഹാജി, ഹാഫിസ്‌ അബൂബക്കര്‍ നിസാമി, സി.മുഹമ്മദ്‌കുഞ്ഞി, വണ്‍ ഫോര്‍ അബ്‌ദുറഹ്മാന്‍, യൂസഫ്‌ മദനി ആറങ്ങാടി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.