![]() |
വെങ്ങപ്പള്ളി അക്കാദമിയില്‍ നടത്തിയ പൊന്മഴള ഫരീദ് മുസ് ലിയാര്‍ അനുസ്മരണ സംഗമത്തിന് വാവാട് കുഞ്ഞിക്കോയ മുസ് ലിയാര്‍ നേതൃത്വം നല്കുന്നു |
കല്‍പ്പറ്റ : നന്മകളും നന്മയുടെ വക്താക്കളും
നാടുനീങ്ങിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തിലും സുകൃതങ്ങളും അതിന്റെ
പ്രചാരകരും എക്കാലവും സ്മരികക്കപ്പെടുമെന്നും അത്തരം മഹാന്മാരെ സ്മരിക്കല്‍
സമൂഹത്തിന്റെ ബാധ്യതയാണെന്നും വാവാട് കുഞ്ഞിക്കോയ മുസ് ലിയാര്‍ അഭിപ്രായപ്പെട്ടു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച പൊന്മള ഫരീദ്
മുസ്ലിയാര് (ന.മ) അനുസ്മരണ സംഗമത്തില്‍ ദുആക്ക് നേതൃത്വം നല്കി
സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂസാ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ കോഡൂര്‍ അബ്ദുല്‍
ഖാദിര്‍ മുസ് ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ടി എ ഹുസൈന് ബാഖവി പെരുമണ്ണ,
അബ്ദുല്‍ അസീസ് മുസ് ലിയാര്‍ പൂനൂര്, ഇസ്മായില്‍ ബാഖവി പാണക്കാട്, സയ്യിദ്
ശഹീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ശിഹാബുദ്ദീന് തങ്ങള്‍, പി സി ഇബ്രാഹിം ഹാജി ,
മുഹമ്മദ്കുട്ടി ഹസനി, ബീരാന്‍കുട്ടി ബാഖവി, ജഅ്ഫര്‍ ഹൈത്തമി, ഹാമിദ് റഹ് മാനി,
അബ്ദുറഹ് മാന്‍ വാഫി, ഹംസ ഫൈസി റിപ്പണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാരിസ് ബാഖവി
സ്വാഗതവും മാനേജര്‍ എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.