തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച
അന്താരാഷ്‌ട്ര ഇസ്‌ലാമിക് കേണ്‍ഫറന്‍സിന് ഉജ്ജ്വല പരിസമാപ്‌തി. ഇസ്‌ലാമിക
ലോകത്ത് വിപ്ലവാത്മക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി ആധുനിക തുര്‍ക്കിയുടെ
നവോത്ഥാന ശില്‍പിയായ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ
രിസാലയേ നൂറിനെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അമേരിക്ക,
ബ്രിട്ടന്‍, തുര്‍ക്കി, കാനഡ, വത്തിക്കാന്‍, ഇറാഖ്, സിറിയ തുടങ്ങി യൂറോപ്യന്‍
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നാല്‍പതോളം പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍
സംബന്ധിച്ചത്.
രാവിലെ ഒമ്പതിന് പ്രമുഖ ഇറാഖി പണ്ഡിതനും ചിന്തകനുമായ ഇഹ്‌സാന്‍
ഖാസിം അസ്സ്വാലിഹ് കോണ്‍ഫറന്‍സ് ഉദ്‌ഘാട്‌്‌നം ചെയ്‌തു. സമാധാന വിപ്ലവത്തിലൂടെ
തുര്‍ക്കിയുടെ മോചനം സാധ്യമാക്കിയ സഈദ് നൂര്‍സിയുടെ വൈജ്ഞാനിക രംഗത്തെ വിപുലമായ
പദ്ധതികളും ചിന്തകളുമാണ് ലോക മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത്. അദ്ദേഹം
അഭിപ്രായപ്പെട്ടു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം
വഹിച്ചു. സമസ്‌ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം
നിര്‍വഹിച്ചു. സഈദ് നൂര്‍സിയെ കുറിച്ച് തെളിച്ചം പ്രസിദ്ധീകരിച്ച സ്‌പെഷ്യല്‍
പതിപ്പ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഐ.എഫ്.എസ്.സി സെക്രട്ടറി
ഫാരിസ് കയക്ക് നല്‍കി പ്രകാശനം ചെയ്‌തു. സഈദ് നൂര്‍സിയുടെ ശിഷ്യന്‍ അബ്‌ദുള്ള
യെഗീന്‍ തുര്‍ക്കി, അബ്‌ദുല്‍ഹക്കീം അനീസ് സിറിയ തുടങ്ങിയവര്‍
സംബന്ധിച്ചു.
പത്തിന് തുടങ്ങിയ വിദ്യാഭ്യാസ സെമിനാറില്‍ ലോകത്തെ വിവിധ
യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ പ്രബന്ധമവതരിപ്പിച്ചു. സെമിനാറിന്റെ ആദ്യ സെഷനില്‍
യു.കെയിലെ ദര്‍ഹം യൂണിവേഴ്‌സിറ്റി പ്രൊഫ. കോളിങ് ടേണര്‍, തുര്‍ക്കി മുന്‍മന്ത്രി
രിസാ അക്കാലി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, അലിഗഡ് മലപ്പുറം
സെന്റര്‍ അസി.പ്രൊഫ. ഫൈസല്‍ ഹുദവി മാരിയാട്, ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി,
ഡോ. അല്‍പസ്‌ലാന്‍ അകിഖെന്‍സ, ഡോ. സഈദ് ഹുദവി നാദാപുരം തുടങ്ങിയവര്‍
പ്രബന്ധവമവതരിപ്പിച്ചു.
സമകാലിക യുഗത്തില്‍ രിസാലയെ നൂറിന്റെ
പ്രായോഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്‌ത രണ്ടാം സെഷനില്‍ ഇഹ്‌സാന്‍ മുസ്ഥഫ
തുര്‍ക്കി, ഡോ.ബിലാല്‍ ഖുസ്‌ബിനാര്‍ കാനഡ, അലി ഖതാഇസ് തുര്‍ക്കി, ഡോ.ഇര്‍ഫാന്‍
ഉമര്‍ യു.എസ്.എ, ഡോ.സയ്യിദ് അബ്‌ദുല്‍ മുനീബ് പാഷ ന്യൂദല്‍ഹി തുടങ്ങിയവര്‍ വിവിധ
വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വൈകീട്ട് നടന്ന സമാപന പൊതുസമ്മേളനം
ജോര്‍ജ്‌ടൗണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. തോമസ് മിഷേല്‍ ഉദ്‌ഘാടനം ചെയ്‌തു.
മതങ്ങള്‍ പരസ്‌പരം കലഹിക്കാതെ സൗഹാര്‍ദ്ദ ജീവിതം നയിച്ചാലെ ലോകത്ത്
സമാധാനമുണ്ടാവുകയെള്ളൊന്നും ഭിന്നതകള്‍ സൃഷ്‌ടിക്കുന്നതിലൂടെ സമൂഹത്തില്‍
അനൈക്യമാണ് പിറക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യങ്ങളിലെ അഭ്യന്ത്യര
പ്രശ്‌നങ്ങള്‍ക്ക് പോരാട്ടങ്ങളും സംഘര്‍ഷങ്ങളമെല്ല വേണ്ടത്, സമാധാനത്തിലൂന്നിയ
വിമോചനമാണ് പരിഹാരം അദ്ദേഹം പറഞ്ഞു.
ദറുല്‍ ഹുദാ ചാന്‍സര്‍ ദാറുല്‍ ഹുദാ വി.സി
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. വ്യവസായ, ഐടി വകുപ്പ് മന്ത്രി
പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്, ഇ.ടി മുഹമ്മദ്
ബഷീര്‍ എം.പി, പ്രൊഫസര്‍ ഡോ. ഫാരിസ് കയ തുര്‍ക്കി, ഡോ.കോളിന്‍ ടര്‍ണര്‍ യു.കെ,
തുര്‍ക്കിയിലെ പാര്‍ലിമെന്റ് മെമ്പറും മുന്‍മന്ത്രിയുമായ രിസാ അക്കാലി, പ്രൊഫ
ബിലാല്‍ കുസ്‌പിനാര്‍ കാനഡ, അബ്‌ദുല്‍ ഹക്കീം അനീസ് സിറിയ, യു.ശാഫി ഹാജി
ചെമ്മാട,് കെ.സി മുഹമ്മദ് ബാഖവി, സി.യൂസുഫ് ഫൈസി, പി.ഇസ്‌ഹാഖ് ബാഖവി, ഡോ.
സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.