കാസര്‍കോട് : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍
എന്ന പ്രമേയവുമായി എല്ലാ ജില്ല കേന്ദ്രങ്ങളിലും വര്‍ഷങ്ങളിലായി ജനുവരി 26ന്
നടന്നുവരുന്ന മനുഷ്യജാലിക കാസര്‍കോട് ജില്ലാതല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍
വെച്ച് നടക്കും. പൊസോട്ടില്‍ നിന്നാരംഭിക്കുന്ന മനുഷ്യജാലിക റാലി ഹൊസങ്കടിയില്‍
സമാപിക്കും. സമാപന പരിപാടി ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ
അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറയും. കേരളകൃഷിവകുപ്പ് മന്ത്രി
കെ.പി.മോഹനന് മുഖ്യാതിഥി ആയിരിക്കും. SKSSF സംസ്ഥാന സെക്രട്ടറി റഫീഖ് ഫൈസി
കോട്ടപാടം മുഖ്യപ്രഭാഷണം നടത്തും. മംഗലാപുരം - കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ്
മുസ്ലിയാര് അല്‍അസ്ഹരി, സമസ്താ ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്
മൗലവി, സമസ്ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍
ആബിദീന്‍ തങ്ങള്‍, സുന്നിയുവജനസംഘം ജില്ലാപ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്,
സുന്നി മഹല്ല് ഫെഡറേഷന് ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍
സെക്രട്ടറി പി.ബി.അബ്ദുറസാഖ് എം.എല്‍.എ, ട്രഷറര്‍ മെട്രോ മുഹമ്മദ്ഹാജി, പൈവളിഗ
അബ്ദുള്‍ഖാദര്‍ മുസ്ലിയാര്, പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്, അബ്ബാസ് ഫൈസി
പുത്തിഗ, പള്ളങ്കോട് അബ്ദുള്‍ഖാദര്‍ മദനി, പി.വി.അബ്ദുസലാം ദാരിമി ആലംപാടി,
സി.എച്ച്.ഖാലിദ് ഫൈസി, പി.എസ്.ഇബ്രാഹിം ഫൈസി, മഹ്മൂദ് ദാരിമി, സയ്യിദ് ഹാദി
തങ്ങള്‍, എന്‍.എ.അബൂബക്കര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ഗോള്‍ഡന്‍ അബ്ദുള്‍ഖാദര്‍,
കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.