എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ മനുഷ്യജാലിക ആവേശമായി






കൊണ്ടോട്ടി: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിയ മനുഷ്യജാലികയില്‍ വന്‍ ജനപങ്കാളിത്തം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവപണ്ഡിതന്മാരും വളണ്ടിയര്‍ കോര്‍ അംഗങ്ങളും വിദ്യാര്‍ഥികളും ഉച്ചമുതല്‍ തന്നെ കൊണ്ടോട്ടിയിലെത്തിയിരുന്നു. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി ദേശീയപതാക ഉയര്‍ത്തി. വൈകുന്നേരം 4.15ന് കോടങ്ങാട് മസ്ജിദ് പരിസരത്തുനിന്ന് സയ്യിദ് ഒ.എം.എസ് തങ്ങളുടെ പ്രാര്‍ഥനയ്ക്കുശേഷമാണ് സ്‌നേഹസന്ദേശറാലി ആരംഭിച്ചത്.
സിറ്റി സ്‌ക്വയറില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ്തങ്ങള്‍, മലബാര്‍ സോണ്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് റവ. ഫാദര്‍ മാത്യൂസ് വട്ടിയാനിക്കല്‍, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ചു.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ പ്രതിജ്ഞ ചൊല്ലി. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ജാലിക സ്‌പെഷല്‍ പതിപ്പ് പ്രകാശനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തി. മുഖ്യാതിഥി കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, റവ. ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.