തിരൂരങ്ങാടി
: ലോക
മുസ്ലിം സമൂഹം ആദരവോടെ
കാണുന്ന പ്രവാചകനെ നിന്ദിക്കുകയും
തിരുശേഷിപ്പുകളെന്ന പേരില്‍
സാന്പത്തിക മുതലെടുപ്പ്
നടത്തുകയും ചെയ്യുന്നവരെ
കാലം തിരിച്ചറിയുമെന്നും
ഇത്തരം ഹീന ശ്രമങ്ങളെ തോല്‍പ്പിച്ച
പാരന്പര്യമാണ് മുസ്ലിം
സമുദായത്തിനുള്ളതെന്നും
കക്കാട് നടന്ന തിരുരങ്ങാടി
മണ്ഡലം ആദര്‍ശ സമ്മേളനം.
സത്യസാക്ഷികളാവുക
എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍
നടക്കുന്ന സമസ്ത 85-ാം
വാര്‍ഷിക സമ്മേളനത്തിന്റെ
പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച
പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ സെക്രട്ടറി
ഡോ.. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്വി ഉദ്ഘാടനം
ചെയ്തു. SKSSF സംസ്ഥാന
ഉപാദ്ധ്യക്ഷന്‍ സത്താര്‍
പന്തല്ലൂര്‍, മുസ്തഫ
അശ്റഫി കക്കുപ്പടി എന്നിവര്‍
വിശയമവതരിപ്പിച്ചു.
കക്കാട്
ഇസ്ലാമിക് സെന്ററിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന ഇഖ്വാന്
സഹായ നിധിയുടെ ഉദ്ഘാടനം
കോഴിക്കോട് ഖാസി മുഹമ്മദ്
കോയ തങ്ങള്‍ ജമലുല്ലൈലി
നിര്‍വ്വഹിച്ചു. അബ്ദുല്‍
ഖാദര്‍ ഖാസിമി അദ്ധ്യക്ഷത
വഹിച്ചു. ഇസ്ഹാഖ്
ബാഖവി ചെമ്മാട് സ്വാഗതവും
അബ്ദുസ്സലാം ദാരിമി നന്ദിയും
പറഞ്ഞു. യു.ശാഫി
ഹാജി, എം.കെ.
അബ്ദുല്‍
മജീദ്, കുഞ്ഞിമോന്
തങ്ങള്‍, ഇബ്റാഹീം
മുസ്ലിയാര് എടരിക്കോട്,
കുഞ്ഞിപ്പോക്കര്
സംബന്ധിച്ചു.
- മുഹമ്മദ്
നദീര്‍ ഹുദവി