സമസ്ത സമ്മേളനം; പ്രചാരണ സമ്മേളനം 27 ന് കുവൈത്തില്‍

ഫഹാഹീല്‍ : സമസ്ത മഹാസമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫഹാഹീല്‍ മേഖലാ കമ്മിറ്റി ജനുവരി 27 വൈകുന്നേരം 7 മണിക്ക് സൂഖ് സബ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മേഖലാ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളന വിജയത്തിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ശംസുദ്ദീന്‍ ഫൈസി (മുഖ്യരക്ഷാധികാരി), ത്വാഹിര്‍ ഫൈസി (ചെയര്‍മാന്‍), അഹ്‍മദ് കടലൂര്‍ (വൈസ് ചെയര്‍മാന്‍), ഇസ്‍മാഈല്‍ പയ്യന്നൂര്‍ (ജനറല്‍ കണ്‍വീനര്‍), ഫൈസല്‍ ടി.വി. (ജോയിന്‍റ് കണ്‍വീനര്‍), അബ്ദുല്ല വി. (ട്രഷറര്‍), ഹനീഫ കൊടുവള്ളി (ഫൈനാന്‍സ്), ഗഫൂര്‍ പുത്തനഴി, ഫൈസല്‍ അലി (പബ്ലിസിറ്റി), അബ്ദുല്‍ ബശീര്‍ കെ.പി., ത്വാഹ മൗലവി (റിസപ്ഷന്‍), നൌഷാദ് തിക്കോടി, അബ്ദുറഹ്‍മാന്‍ ഏലായി (സ്റ്റേജ് & സൗണ്ട്), യൂസുഫ് മൗലവി, ഹനീഫ കടല്ലൂര്‍ (ഫുഡ്), ശഫീഖ് കോട്ടിക്കുളം, അബ്ദുസ്സലാം (വളണ്ടിയര്‍), ശാഫി, മുഹമ്മദലി (ട്രാന്‍സ്പോര്‍ട്ടേഷന്‍) എന്നിവരെ തെരഞ്ഞെടുത്തു.