തിരൂരങ്ങാടി മണ്ഡലം SYS ആദര്‍ശ സമ്മേളനം 22 ഞായറാഴ്ച

തിരൂരങ്ങാടി : സമസ്ത സമ്മേളന മുന്നോടിയായി SYS തിരൂരങ്ങാടി മണ്ഡലം സുന്നി സമ്മേളനം ജനുവരി 22 ഞായറാഴ്ച 6.30 ന് കക്കാട് നടക്കും. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, എസ്.എം. ജിഫ്‍രി തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ നദ്‍വി, പി.പി. മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഹാജി യു. മുഹമ്മദ് ശാഫി, മുസ്തഫ അശ്റഫി കക്കുപ്പടി, പി. ഇസ്‍ഹാഖ് ബാഖവി സംബന്ധിക്കും.
യോഗത്തില്‍ എസ്.എം. ജിഫ്‍രി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ടി.സി. മുഹമ്മദ് ഹാജി, പി. ഇസ്ഹാഖ് ബാഖവി പ്രസംഗിച്ചു.
- അബ്ദുല്‍ ബാസിത്ത്