കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി മേഖലാ കമ്മിറ്റി നിലവില്‍ വന്നു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മെന്പര്‍ഷിപ്പ് കാന്പയിന്‍റെ ഭാഗമായി സിറ്റി മേഖലാ കമ്മിറ്റി രൂപീകരണ യോഗം ഫൈസല്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് മുഖ്യപ്രഭാഷണം നടത്തി. 2012-13 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി അശ്റഫ് ഫൈസി (പ്രസിഡന്‍റ്), അയ്യൂബ് പുതുപ്പറന്പ് (ജനറല്‍ സെക്രട്ടറി), ഫൈസല്‍ ഹാജി എടപ്പള്ളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഉണ്ണീന്‍ കുട്ടി ദാരിമി, അബ്ദുല്‍ ശുക്കൂര്‍, ഹൈദര്‍ പെരുമളാബാദ് (വൈസ് പ്രസിഡന്‍റുമാര്‍). പി.വി. ശമീര്‍, മുഹമ്മദ് നസ്‍ലി, മുഹമ്മദ് സ്വാദിഖ് (ജോ.സെക്രട്ടറി), യു.വി. അബ്ദുല്‍ കരീം (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. റിട്ടേണിങ്ങ് ഓഫീസര്‍ ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അശ്റഫ് ഫൈസി സ്വാഗതവും അയ്യൂബ് പുതുപ്പറന്പ് നന്ദിയും പറഞ്ഞു.