കെ.ടി. മാനു മുസ്‍ലിയാര്‍ അനുസ്മരണം നടത്തി

അബൂദാബി : നിസ്തുലനായ മഹാ മനീഷിയും സാമൂഹ്യ പരിക്കര്‍ത്താവും ആയിരുന്നു മഹാനായ കെ.ടി. മാനു മുസ്‍ലിയാര്‍ എന്ന് അനുസ്‍മരണ യോഗത്തില്‍ ഉസ്താദ് മമ്മിക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. അബൂദാബി നജാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മാനു മുസ്‍ലിയാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുദ്ധീന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ഉസ്താദ് അബ്ദുല്ല ഫൈസിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ സഅദ് ഫൈസി, സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍, ഹാരിസ് ബാഖവി എന്നിവര്‍ അനുസ്മരണ പ്രഭാഷണവും സയ്യിദ് ശഹീന്‍ തങ്ങള്‍ ഐക്യദാര്‍ഢ്യ പ്രഭാഷണവും നടത്തി. മുഹമ്മദ് കുട്ടി ഹുദവി സ്വാഗതവും ശാഫി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.
- സജീര്‍ ഇരിവേരി