മലപ്പുറം : പൊന്നാട്: സമസ്‌ത
കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഓമാനുര്‍ റൈഞ്ചില്‍ നിന്നും
ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പൊന്നാട് യൂണിറ്റ്
എസ്.കെ.എസ്.എസ്.എഫും റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും നല്‍കിയ അവാര്‍ഡ്
വിതരണം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
അഞ്ചാം ക്ലാസില്‍ ഒന്നാം സ്ഥാനം നേടിയ പൊന്നാട് തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസയിലെ
ശബീബ സി.ടി.ക്കും പത്താം ക്ലാസില്‍ മുബശ്ശിറത്ത് പി.ക്കും ഏഴാം ക്ലാസില്‍ നടുമുറി
നൂറുല്‍ ഉലൂം മദ്‌റസയിലെ വജീഹ യു.കെ.ക്കും ജ്ഞാനതീരം പരീക്ഷാ ജേതാവ്
അബൂത്വാഹിറിനുമാണ് അവാര്‍ഡ് നല്‍കിയത്. ബി.എസ്.കെ.തങ്ങള്‍, കെ.എസ്.ഇബ്രാഹീം
മുസ്‌ലിയാര്‍, ശംസുദ്ദീന്‍ മുസ്‌ലിയാര്‍, യു.മുഹമ്മദ് ഹാജി പങ്കെടുത്തു.
-
ഹബീബ് സി.ടി.