എടവണ്ണപ്പാറ
: സമസ്ത
എടവണ്ണപ്പാറ കോ-ഓഡിനേഷന്‍
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
എടവണ്ണപ്പാറ കണ്ണിയത്ത്
ഉസ്താദ് നഗറില്‍ നടത്തുന്ന
പ്രഭാഷണവും നബിദിന റാലിയും
27ന്
വൈകുന്നേരം 4 മണിക്ക്
കണ്ണിയത്ത് ഉസ്താദ് മഖാം
സിയാറത്തോടെ ആരംഭിക്കും.
7 മണിക്ക്
പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. ആനമങ്ങാട്
മുഹമ്മദ് കുട്ടി ഫൈസി,
അഡ്വ.
എം. ഉമര്‍
എം.എല്‍.എ.,
പി.എ.
ജബ്ബാര്‍ ഹാജി
എളമരം പ്രസംഗിക്കും.
28 ന് രാത്രി 7
മണിക്ക് സയ്യിദ്
മുഹമ്മദ് ജിഫ്‍രി മുത്തുക്കോയ
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വലിയുദ്ദീന്ന
ഫൈസി പുവ്വാട്ടുപറന്പ്
മുഖ്യപ്രഭാഷണം നടത്തും.
ഇ.ടി.
മുഹമ്മദ്
ബശീര്‍ എം.പി.,
ഉബൈദുല്ല
എം.എല്‍.എ.
പ്രസംഗിക്കും.
29 ന് നാല് മണിക്ക്
വാലില്ലാപ്പുഴ ജുമാ മസ്ജിദില്‍
മൗലിദ് പാരായണം നടത്തും.
4.30 ന് വാലില്ലാപുഴയില്‍
നിന്നും എടവണ്ണപ്പാറയിലേക്ക്
നബിദിന റാലി ആരംഭിക്കും.
ഏഴ് മണിക്ക്
നടക്കുന്ന സമാപന സമ്മേളനം
പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. സമസ്ത
ജനറല്‍ സെക്രട്ടരി ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‍ലിയാര്‍
അദ്ധ്യക്ഷത വഹിക്കും.
അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം
നടത്തും. മുഹമ്മദുണ്ണി
ഹാജി എം.എല്‍.എ.
പ്രസംഗിക്കും.
രാത്രി 9.30
ന് നടക്കുന്ന
ദുആ സമ്മേളനത്തിന് കോഴിക്കോട്
വലിയ ഖാസി സയ്യിദ് മുഹമ്മദ്
കോയ ജമലുല്ലൈലി തങ്ങള്‍
നേതൃത്വം നല്‍കും.