“റൂഹീ ഫിദാക യാ റസൂലല്ലാഹ്‌” ബഹ്‌റൈന്‍ സമസ്‌ത മീലാദ്‌ കാമ്പയിന്‍ ഉദ്‌ഘാടനം നാളെ

മനാമ: ‘റൂഹീ ഫിദാക യാ റസൂലല്ലാഹ്‌’ എന്ന പേരില്‍ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകം ആചരിക്കുന്ന നബിദിന കാമ്പയിന്റെ ഉദ്‌ഘാടനം നാളെ(ചൊവ്വ) രാത്രി 8.30ന്‌ മനാമ സമസ്‌താലയത്തിലെ സ്വലാത്ത്‌ ഹാളില്‍ നടക്കും. സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കും. 
ഫെബ്രുവരി 24 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി മൌലിദ്‌ സദസ്സുകള്‍, പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, സന്ദേശങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്‌.