അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫ്രന്‍സ്‌; വിദേശപ്രതിനിധികള്‍ക്ക്‌ രാജകീയ വരവേല്‍പ്പ്‌

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഇസ്ലാമിക്‌ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശ പ്രതിനിധികള്‍ക്ക്‌ വിമാനത്താവളങ്ങളില്‍ ദാറുല്‍ ഹുദായുടെ രാജകീയ വരവേല്‍പ്പ്‌.

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി വിമാനമിറങ്ങിയ അമ്പതോളം വിദേശ പ്രതിനിധികളെയാണ്‌ ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും വിദ്യാര്‍ത്ഥികളും സ്വീകരിച്ചത്‌. തുടര്‍ന്ന്‌ പ്രത്യേക വാഹന അകമ്പടിയോടെയാണ്‌ പ്രതിനിധികളെ വാഴ്‌സിറ്റിലേക്കാനയിച്ചത്‌.
ബ്രിട്ടണ്‍, അമേരിക്ക, വത്തിക്കാന്‍, ഇറാഖ്‌. തുര്‍ക്കി. സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പ്രമുഖ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ കോണ്‍ഫ്രന്‍സില്‍ പ്രബന്ധമവതരിപ്പിക്കാനായി സംഘത്തോടൊപ്പമുണ്ട്‌.
ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഡോ.കെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യൂ. ശാഫി ഹാജി ചെമ്മാട്‌. പി.കെ മുഹമ്മദ്‌ ഹാജി, ഇബ്രാഹീം ഹാജി,ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍,സൈതലവി ഹുദവി തെയ്യാല തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു.