കുവൈത്ത്
സിറ്റി : രാഷ്ട്ര
രക്ഷക്ക് സൗഹൃദത്തിന്‍റെ
കരുതല്‍ എന്ന സന്ദേശവുമായി
SKSSF റിപ്പബ്ലിക്
ദിനത്തോടനുബന്ധിച്ച് കേരളത്തിലെ
ജില്ലാ ആസ്ഥാനങ്ങളിലും ഗള്‍ഫ്
നാടുകളിലും സംഘടിപ്പിക്കുന്ന
മനുഷ്യജാലിക കുവൈത്തില്‍
ജനുവരി 27 നടത്തുമെന്ന്
കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍
ഭാരവാഹികള്‍ അറിയിച്ചു.
27 വെള്ളിയാഴ്ച
വൈകുന്നേരം 4 മണിക്ക്
ഫഹാഹീല്‍ സൂഖ് അല്‍ സബ കോഹിനൂര്‍
ഓഡിറ്റോറിയത്തില്‍ വെച്ച്
നടക്കുന്ന മനുഷ്യജാലികയില്‍
കുവൈത്തിലെ മത സാമൂഹിക സംഗത്തെ
പ്രമുഖര്‍ പങ്കെടുക്കും.