ന്യൂനപക്ഷ മുന്നേറ്റത്തിനു ഭരണഘടനാ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം; അക്കാദമിക് ഡിബെയ്റ്റ്


ന്യൂഡല്‍ഹി: INDIAN CONSTITUTION AND SOCIAL JUSTICE; A MINORITY PERSPECTIVE എന്ന വിഷയത്തില്‍ എസ്. കെ . എസ്. എസ്. എഫ്. ഡല്‍ഹി ചാപ്റ്റര്‍ സംഘടിപ്പിച്ച അക്കാദമിക് സംവാദം ശ്രദ്ദേയമായി. ഗഹനമായ ചര്‍ച്ചകള്‍ക്ക് വേദിയായ പ്രസ്തുത പരിപാടിയുടെ സംഗ്രഹം: ഇന്ത്യന്‍ ഭരണ ഘടനയുടെ പരമമായ ലക്ഷ്യം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണെന്നും ഇതില്‍ സാമൂഹ്യ നീതിക്ക് ഡോ. അംബേദ്‌കര്‍ മുന്‍ഗണന നല്‍കിയത് യാദിര്‍ശ്ചികമല്ലെന്നും ആമുഖ ഭാഷണം നടത്തിക്കൊണ്ടു അഡ്വ. സി. കെ ഫൈസല്‍ അഭിപ്രായപ്പെട്ടു. നീതിപൂര്‍വമല്ലാത്ത ഒരു സമൂഹത്തില്‍ രാഷ്ട്രീയ നീതി അസാധ്യമാണ്. 'നീതി ഒരു അമൂര്‍ത്തമായ സങ്കല്‍പം ആണെങ്കിലും ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്നത്നല്‍കുക എന്നതാണ് നീതി എന്ന ജെസ്റ്റ്നിയന്റെ വചനം ഏറെ പ്രസക്തമാണ്‌.

ഒരു സമൂഹത്തിന്റെ സംസ്കാരം വിലയിരുത്തുന്നത് അവിടെ ന്യൂന പക്ഷങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനെ അടിസ്ഥാനമാക്കി ആണെന്ന് സുപ്രീം കോടതി ഭാഷകന്‍ കെ . യു .ജയേഷ് ചൂണ്ടിക്കാട്ടി. ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വം തന്നെയാണ് ന്യൂന പക്ഷങ്ങള്‍ക്ക്‌ നല്‍കുന്ന ഏറ്റവും വലിയ പരിരക്ഷഎന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യന്‍ മതേതരത്വം യൂരോപ്യന്‍ മതേതരത്വത്തില്‍ നിന്ന് ഭിന്നമാനെന്നും മതങ്ങളെ സംരക്ഷിക്കുന്ന വിധത്തിലുള്ളതാനെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അവകാശങ്ങളും സമുദായത്തിലേറെ സമൂഹമാണ്‌ അനുഭവിക്കുന്നത്. അതിനാല്‍ വ്യക്തിയുടെ അന്യവത്കരണം തന്നെയാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ നവാസ് നിസാര്‍ ചൂണ്ടിക്കാട്ടി.

നീതിയെ അടിസ്ഥാനമാക്കാത്ത ഒരു രാജ്യത്തിനും നിലനില്പില്ല എന്നത് ഒരു ചരിത്ര വസ്തുതയാണ് . സമകാലിക ലോകത്തുണ്ടായ arab വസന്തം പോലെയുള്ള ജന മുന്നേറ്റങ്ങള്‍ ഈ വാദത്തിനു അടിവരയിടുന്നു. ന്യൂന പക്ഷങ്ങള്‍ പൊതു താത്പര്യ ഹര്‍ജി പോലെയുള്ള ഭരണ ഘടന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം , സെമിനാര്‍ അഭിപ്രായപ്പെട്ടു.