ഷാര്‍ജ
: രാഷ്ട്രരക്ഷക്ക്
സൗഹൃദത്തിന്‍റെ കരുതല്‍ എന്ന
പ്രമേയം ഉയര്‍ത്തിപ്പിടിച്ച്
തീവ്ര-ഭീകര
പ്രവര്‍ത്തനങ്ങള്‍ക്ക്
വഴിയൊരുക്കുന്നവരെ തടയുക
എന്ന ആഹ്വാനവുമായി SKSSF
കേരള സംസ്ഥാന
കമ്മിറ്റി റിപ്പബ്ലിക്
ദിനത്തോടനുബന്ധിച്ച്
കരളത്തിനകത്തും പുറത്തും
ഗള്‍ഫ് മേഖലകളിലുമായി വിവിധ
കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന
മനുഷ്യജാലിക SKSSF ഷാര്‍ജ
സ്റ്റേറ്റ് കമ്മിറ്റിയുടെ
കീഴില്‍ ജനുവരി 27
വെള്ളിയാഴ്ച
വൈകുന്നേരം 5 മണിക്ക്
ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്‍ററില്‍ നടക്കും.
മത രാക്ഷ്ട്രീയ
സാംസ്കാരിക രംഗത്തെ പ്രമുഖര്‍
പങ്കെടുക്കുന്ന ജാലികയില്‍
പ്രമുഖ പ്രഭാഷകന്‍ കബീര്‍
യമാനി പ്രമേയ പ്രഭാഷണം നടത്തും.
മുഴുവന്‍
പ്രവര്‍ത്തകരും കൃത്യസമയത്ത്
എത്തിച്ചേരണമെന്ന് ഭാരവാഹികള്‍
അറിയിച്ചു.
- ഇസ്ഹാഖ്
കുന്നുക്കാവ്