വിശാല മനസ്കതയും സൗഹാര്‍ദ്ദവും നിലനിര്‍ത്തണം, രാഷ്ട്ര സേവനം പരമ പ്രധാനം, മതേതരത്വം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം : പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍

തൃശൂര്‍ : വിശാല മനസ്കതയും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ ഇന്ത്യക്കാരായ നാം ശ്രമിക്കണമെന്നും പൊതുവില്‍ ഇടുങ്ങിയ മനസ്ഥിതിയോടെ പെരുമാറുന്ന സമൂഹം; നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാരും നേതാക്കന്മാരും പെരുമാറിയ രീതി അവലംബിക്കണമെന്നും, നമ്മുടെ മാനവ വിഭവ ശേഷി വിദേശത്ത് പ്രയോജനപ്പെടുത്തുന്നതിന് പകരം സ്വദേശത്ത് പ്രയോജനപ്പെടുത്തി രാഷ്ട്ര സേവനത്തിന് തയ്യാറാകണമെന്നും പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതേതരത്വം തകര്‍ക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താനും എല്ലാത്തിനെയും ചെറുക്കുന്നതിനും വെറുക്കുന്നതിനും പകരം സൗഹൃദത്തോടെ കാണുകയും അവരെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ചെറുതുരുത്തി ഇന്പിച്ചി മുസ്‍ലിയാര്‍ നഗറില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളന വേദിയില്‍ SKSSFപ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ദേശീയ പതാക ഉയര്‍ത്തി. വൈകുന്നേരം 4 മണിക്ക് വെട്ടിക്കാട്ടിരി ഇന്പിച്ചി മുസ്‍ലിയാരുടെ ഖബര്‍ സിയാറത്തിന് ശേഷം ആരംഭിച്ച ബഹുജന റാലിയില്‍ ഹാഫിള് ഹുസൈന്‍ മുസ്‍ലിയാര്‍ പ്രാര്‍ത്ഥന നടത്തി. SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ റാലിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം.പി. കുഞ്ഞിക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പരസ്പരം സൗഹൃദത്തിന്‍റെ ജാലിക തീര്‍ത്തവര്‍ക്ക് SKSSF പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ഇസ്‍മാഈലും സംഘവും ദേശീയോദ്ഗ്രഥന ഗാനമാലപിച്ചു. പ്രശസ്ത കവിയും മലയാള സാഹിത്യകാരനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന ഈ കാലഘടത്തില്‍ കൂട്ടായ്മക്കെതിരെയുള്ള കൂട്ടായ്മയാണ് മനുഷ്യജാലിക വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്കൃത രാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാതത്ത ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും മതേതരത്വം തകര്നക്കുന്നവര്‍ക്കെതിരെ എക്കാലത്തും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും SKSSF ഉം എന്നും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ SKSSF സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. കെ.എസ്. ഹംസ, ഹംസ ബിന്‍ ജമാല്‍ റംലി, പി.ടി.പി. തങ്ങള്‍, പി.. അബ്ദുല്‍ കരീം, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, നൌഷാദ് ചെരുതുരുത്തി. ഉസ്‍മാന്‍ കല്ലാട്ടയില്‍, നാസര്‍ ഫൈസി തിരുവത്ര, ഹംസ മുസ്‍ലിയാര്‍ ചേറ്റുവ, ബശീര്‍ കല്ലേപ്പാടം, .പി. ഖമറുദ്ദീന്‍, ടി.എസ്. മമ്മി ഹാജി, ആറ്റൂര്‍ അബുഹാജി, സിദ്ധീഖ് ഫൈസി മങ്കര, അബ്ദുറഹ്‍മാന്‍ പടിഞ്ഞാക്കര, ശറഫുദ്ദീന്‍ വെന്മേനാട്, ഇഖ്ബാല്‍ ചെറുതുരുത്തി, ഖാദര്‍ മോന്‍, ഇസ്‍മാഈല്‍ മുസ്‍ലിയാര്‍, അബ്ദുസ്സലാം എം.എം., എം.വി. സുലൈമാന്‍, പി.എം. നൌഫല്‍, ശംസുദ്ദീന്‍ വില്ലത്തര്‍, അശ്റഫ് ദേശമംഗമം എന്നിവര്‍ പ്രസംഗിച്ചു. SKSSF തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ ദേശമംഗലം സ്വാഗതവും വൈസ് പ്രസിഡന്‍റ് ശാഹിദ് കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.