SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക |
ദുബൈ
: ഇന്ത്യയുടെ
നാനോന്മുഖമായ പുരോഗതിക്കും
വികസനത്തിനും വേണ്ടി
ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്
ഇന്ത്യന്‍ കൗണ്‍സുലേറ്റ്
കമ്യൂണിറ്റി ലേബര്‍ കൗണ്‍സുലര്‍
ഫ്രാന്‍സിസ് സെവ്യാര്‍ കാക്ക
പറഞ്ഞു. യു.എ.ഇ.യിലെ
ഇന്ത്യന്‍ പ്രവാസികളില്‍
ഏറ്റവും കൂടുതല്‍ മലയാളികളാണെന്നും
പ്രവാസി മലയാളികളുടെ
പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും
അദ്ദേഹം പറഞ്ഞു. SKSSF ദുബൈ
സ്റ്റേറ്റ് കമ്മിറ്റി അല്‍
ദീക് ഓഡിറ്റോറിയത്തില്‍
സംഘടിപ്പിച്ച മനുഷ്യജാലിക
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. അബ്ദുല്‍
ഹക്കീം ഫൈസി അദ്ധ്യക്ഷത
വഹിച്ചു. തുടര്‍ന്ന്
SKSSF പ്രവര്‍ത്തകരും
നേതാക്കളും ചേര്‍ന്ന്
മനുഷ്യജാലിക തീര്‍ക്കുകയും,
ശക്കീര്‍
കോളയാട് പ്രതിജ്ഞ ചെല്ലിക്കൊടുക്കുകയും
ചെയ്തു. ശൗക്കത്തലി
മൗലവി മണ്ണാര്‍ക്കാട് പ്രമേയ
പ്രഭാഷണം നടത്തി. സയ്യിദ്
ഹാമിദ് കോയമ്മ തങ്ങള്‍,
ഐസക്
പട്ടാണിപ്പറന്പില്‍ (ഖലീജ്
ടൈംസ്), ബശീര്‍
തിക്കോടി, നാരായണന്
വെളിയങ്കോട്, സബാ
ജോസഫ്, പ്രൊഫ.
കബീര്‍,
ശൗക്കത്തലി
ഹുദവി, ഹൈദരലി
ഹുദവി തുടങ്ങിയ വിവിധ സാമൂഹിക
രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍
ചര്‍ച്ചകളില്‍ പങ്കെടുത്ത്
സംസാരിച്ചു. ബശീര്‍
പുളിങ്ങോം & പാര്‍ട്ടി
ഗാനം ആലപിച്ചു. ശറഫുദ്ദീന്‍
പൊന്നാനി സ്വാഗതവും ശറഫുദ്ദീന്‍
പെരുമളാബാദ് നന്ദിയും പറഞ്ഞു.